Nov 16 12:52:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ചെറിയാൻ കുനിയന്തോടത്ത്‌

ഡോ. ചെറിയാൻ കുനിയന്തോടത്ത്‌

1945 ഫെബ്രുവരി 16ന്‌ പറവൂർ അടുത്ത്‌ തുരുത്തിപ്പുറത്ത്‌ ജനിച്ചു. പിതാവ്‌ പരേതനായ ശ്രീ. കെ.ജെ. വർഗ്ഗീസ്‌, മാതാവ്‌ റോസി മാഞ്ഞുരാൻ. മലയാളസാഹിത്യത്തിൽ എം.എ. ബിരുദം. തത്ത്വശാസ്‌ത്രത്തിലും ദൈവശാസ്‌ത്രത്തിലും ബിരുദങ്ങൾ. ‘മലയാളസാഹിത്യത്തിന്‌ ഡോ. ഹെർമൻഗുണ്ടർട്ടിന്റെ സംഭാവന - ഒരു വിമർശാത്മക പഠനം’ എന്ന പ്രബന്ധത്തിന്‌ കാലിക്കറ്റ്‌ സർവ്വകലാശാലയിൽ നിന്നു പി. എച്ച്‌. ഡി. ലഭിച്ചു. 1980 മുതൽ കോഴിക്കോട്‌ ദേവഗിരി കോളെജിൽ മലയാള അധ്യാപകൻ. ഇപ്പോൾ മലയാളവിഭാഗം തലവനും വൈസ്‌ പ്രിൻസിപ്പലും, കുടുംബദീപം മാസികയുടെ ചീഫ്‌ എഡിറ്ററുമാണ്‌.

ഗ്രന്ഥകർത്താവിന്റെ കൃതികൾ ഃ പഥികസങ്കീർത്തനം, ഏഴു ചിറകുളള പക്ഷി, നക്ഷത്രമാണെന്റെ ലക്ഷ്യം, സൂര്യവൃത്തം, നട്ടുച്ചനേരത്ത്‌, ബിന്ദു, സ്‌മൃതിഗാഥ, മുളന്തണ്ട്‌, മുന്തിരിത്തോട്ടം, ഒരു ചിപ്പിയും കുറേമുത്തുകളും, ആശാനിലെ ദാർശനികൻ, അത്യാധുനികസാഹിത്യത്തിന്റെ മുഖഭാവങ്ങൾ, ശാകുന്തളം ഒരു ഹാസ്യനാടകം, നിത്യത തേടുന്ന നിമിഷങ്ങൾ, നിത്യതയുടെ തീരങ്ങൾ, നിത്യത എന്ന സത്യം, ദിവസങ്ങളുടെ സംഗീതം (രണ്ടുഭാഗം), തണൽമരം, പ്രേമവിവാഹം ഒരു പരാജയമോ? (എഡി.), സേതുഭംഗം, അസ്ര്തപഥം, ശിശിരസൂര്യൻ. മധ്യാഹ്‌നത്തിലെ കൊടുങ്കാറ്റ്‌, അകലങ്ങളിൽ മണിമുഴക്കം, താളം ജീവിതത്തിന്റെ താളം, ദൈവസ്‌നേഹിയായ മനുഷ്യസ്‌നേഹി, മലയാളഭാഷയും ഡോ. ഹെർമൻ ഗുണ്ടർട്ടും, ഖലിൽ ജിബ്രാൻ കഥകൾ, അപരാഹ്‌നസ്വപ്‌നങ്ങൾ.

നാഷണൽ ക്രിസ്‌റ്റ്യൻ ബുക്‌ അവാർഡ്‌, കെ.സി.ബി.സി. അവാർഡ്‌, എഡിറ്റേഴ്‌സ്‌ ചോയ്‌സ്‌ അവാർഡ്‌ തുടങ്ങിയ അംഗീകാരങ്ങൾ. പല പ്രാവിശ്യം വിദേശരാജ്യങ്ങൾ സന്ദർശിച്ചു.

വിലാസം

വൈസ്‌ പ്രിൻസിപ്പൽ,

ദേവഗിരി കോളെജ്‌,

കോഴിക്കോട്‌ - 673008.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited