Nov 19 01:49:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി. വിനയചന്ദ്രൻ

ഡോ. പി. വിനയചന്ദ്രൻ

കൊല്ലം ജില്ലയിൽ അഞ്ചൽ എന്ന ഗ്രാമത്തിൽ 1947-ൽ ജനനം. കൊല്ലം എസ്‌.എൻ.കോളേജിൽ നിന്നും സുവോളജിയിൽ ബി.എസ്‌.സി. ബിരുദം മൂന്നാം റാങ്കോടെ നേടി. 1973-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും എം.ബി.ബി.എസ്‌. ബിരുദവും 1978-ൽ ഗൈനക്കോളജിയിൽ എം.ബി.ബി.എസ്‌. ബിരുദവും1978-ൽ ഗൈനക്കോളജിയിൽ ഡി.ജി.ഒ. ഡിപ്ലോമയും കരസ്ഥമാക്കി. 1978 മുതൽ സ്വന്തം ഗ്രാമത്തിൽ തന്നെ ആതുര ശുശ്രൂഷാരംഗത്ത്‌ പ്രവർത്തിച്ചുവരുന്നു. ‘ഒരു തുളളിവെളിച്ചം’ (ലേഖനസമാഹാരം), ‘പ്രസൂതികാ ശാസ്‌ത്രത്തിലെ പ്രതിസന്ധികൾ’ (വൈദ്യശാസ്‌ത്രം), ഡോ.കെ.എൻ.പൈ (ജീവചരിത്രം) ഇവയാണ്‌ കൃതികൾ. ‘പ്രസൂതിശാസ്‌ത്രം നൂറ്റാണ്ടുകളിലൂടെ’ എന്ന ലേഖനപരമ്പര കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ‘ഒരു തുളളി വെളിച്ച’ത്തിന്‌ നൂപുരം അവാർഡും (1993) ‘നിമിഷകവി അഞ്ചൽ ആർ വേലുപ്പിളള’ എന്ന കൃതിക്ക്‌ പുനലൂർ ബാലൻ അവാർഡും (1997) ലഭിച്ചിട്ടുണ്ട്‌. ‘ഡോ. സി.ഒ.കരുണാകരൻ-വ്യക്‌തിയും ജീവിതവും (ജീവചരിത്രം) 1998-ൽ പ്രസിദ്ധീകരിച്ചു. കൊച്ചി ശ്രീനാരായണ മീഡിയ മിഷൻ ഏർപ്പെടുത്തിയ ’ഗുരുദേവ സാഹിത്യ അവാർഡ്‌‘ (1999) ഈ കൃതിക്ക്‌ ലഭിക്കുകയുണ്ടായി.

ഭാര്യഃ ഡോ.ചിത്രാ വിനയചന്ദ്രൻ

മകൾ ഃ ആഷ

വിലാസം

മറ്റേണിറ്റി ഹോസ്‌പിറ്റൽ

അഞ്ചൽ പി.ഒ.

കൊല്ലം ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited