Sep 26 03:18:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗീതാലയം ഗീതാകൃഷ്‌ണൻ

ഗീതാലയം ഗീതാകൃഷ്‌ണൻ

കോട്ടയത്തിനടത്തുളള പളളത്ത്‌ ജനിച്ചു. പിതാവ്‌ ഃ കെ.സി. കേശവപിളള, മാതാവ്‌ ഃ എം. അമ്മുക്കുട്ടിയമ്മ. സിം.എം.എസ്‌. കോളജിൽനിന്നും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. പാസ്സായസേഷം അവിടെത്തന്നെ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1967-ൽ കാലടി ശ്രീ. ശങ്കരാ കോളജിൽ ചേർന്നു. ഇപ്പോൾ അവിടെ വകുപ്പുമേധാവിയുമാണ്‌. നല്ലൊരു വാഗ്‌മിയും സംഘാടകനുമായ ഇദ്ദേഹം നാഷണൽ സർവ്വീസ്‌ സ്‌കീം, ഇന്ത്യാ പോപ്പുലേഷൻ എജ്യൂക്കേഷൻ എന്നിവയുടെ പ്രോഗ്രാം കോർഡിനേറ്റർ ആയിരുന്നു.

നറുമലരുകൾ, വൈറ്റ്‌ കമ്പനി, എഞ്ചിനീയറുടെ വിരൽ, അല്ലിപ്പൂക്കൾ, ആത്‌മാവിൽ ദരിദ്രരായവർ, ചിരിയുടെ മുഖങ്ങൾ, ഇഷ്‌ടപുരാണകഥാപാത്രങ്ങൾ, വിജയത്തിലേക്ക്‌ ഇരുപതുപടികൾ, പുരാണത്തിലെ ശാപകഥകൾ, ബാഗ്‌ദാദിലെ കുളളൻ, വിശ്വപ്രസിദ്ധഫലിതങ്ങൾ, വിശ്വപ്രസിദ്ധ പ്രണയകഥകൾ, ലോകപ്രസിദ്ധ മഹദ്‌വചനങ്ങൾ, വിശ്വസാഹിത്യവിജ്ഞാനകോശം എന്നിവയാണ്‌ പ്രധാന കൃതികൾ. സ്‌ഥിരം പംക്തിയുൾപ്പെടെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാറുളള പ്രൊഫ. ഗിതാകൃഷ്‌ണന്റെ പുതിയ പുസ്‌തകമാണ്‌ അല്പം ആനക്കാര്യം.

ഭാര്യ ഃ വിജയം, മക്കൾ ഃ രേണു, രശ്‌മി.

വിലാസം ഃ ഗീതാലയം,

പളളം പി.ഒ.,

കോട്ടയം - 686007.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited