Nov 19 08:11:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കായംകുളം പി.എൻ. മുരളി

 

By the same author


കായംകുളം പി.എൻ. മുരളി

1922 ജൂൺ 22-ന്‌ കായംകുളത്ത്‌ ചേരാവളളിയിൽ ജനിച്ചു. കെ. നീലകണ്‌ഠനും കെ.വെളുത്തയമ്മയുമാണ്‌ മാതാപിതാക്കൾ. ശാസ്‌ത്രി (സംസ്‌കൃതം), സാഹിത്യവിശാരദ്‌ (മലയാളം) എം.എ. (മലയാളം), ബി.എഡ്‌. ബിരുദങ്ങൾ നേടി. 21-​‍ാം വയസ്സിൽ ആലുവ അദ്വൈതാശ്രമം സംസ്‌കൃത ഹൈസ്‌കൂളിൽ അദ്ധ്യാപകനായി. 1944 മുതൽ 1947 വരെ സൈനികസേവനം. 1953 മുതൽ ഡിപ്പാർട്ടുമെന്റൽ ഹൈസ്‌കൂളുകളിൽ മലയാളം അദ്ധ്യാപകൻ. 25 വർഷത്തെ സേവനത്തിനുശേഷം കായംകുളം ഗവ.ഹൈസ്‌കൂളിൽനിന്നം വിരമിച്ചു.

സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ ചെറുപ്പം മുതലേ ആഭിമുഖ്യം പുലർത്തി. കവിതകളും കഥകളും ലേഖനങ്ങളും ധാരാളം എഴുതിയിരുന്നു. ഗുരുദേവചരിതം(മഹാകാവ്യം), കാളിദാസന്റെ സമ്പൂർണ്ണകൃതികൾ (വിവർത്തനം), യുഗപ്രഭ (ജീവചരിത്രം), ജനദ്രോഹി, ഭ്രാന്താലയം, അനാഥപ്രേതങ്ങൾ (നാടകങ്ങൾ) തുടങ്ങിയവയാണ്‌ കൃതികൾ.

കവിത, ലേഖനമത്സരങ്ങളിൽ 21 സമ്മാനങ്ങൾ നേടിയിട്ടുണ്ട്‌. ഇംഗ്ലീഷ്‌ ലേഖനമത്സരത്തിൽ റഷ്യയിൽനിന്നു സ്വർണമെഡൽ.

ഭാര്യഃ കെ.മാധുരി (റിട്ട.അദ്ധ്യാപിക)

മക്കൾഃ മധു, സുധി

വിലാസംഃ

മരുളീഭവൻ

ചേരാവളളി

കായംകുളം - 690 502.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited