Nov 19 19:53:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ.എൻ.വി. കുറുപ്പ്‌

 

By the same author


ഒ.എൻ.വി. കുറുപ്പ്‌

1931 മെയ്‌ 27ന്‌ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു.

പിതാവ്‌ഃ ഒ.എൻ. കൃഷ്‌ണക്കുറുപ്പ്‌. മാതാവ്‌ഃ കെ. ലക്ഷ്‌മിക്കുട്ടി അമ്മ.

ഇക്കണോമിക്‌സിൽ ബി.എ.യും മലയാളത്തിൽ എം.എ.യും ബിരുദങ്ങൾ. 1957ൽ എറണാകുളം മഹാരാജാസ്‌ കോളജിൽ അദ്ധ്യാപകനായി. 1958 മുതൽ ഇരുപത്തഞ്ചു വർഷം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിൽ. ഗവ. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജ്‌ കോഴിക്കോട്‌, ഗവ. ബ്രണ്ണൻ കോളജ്‌ തലശ്ശേരി, ഗവ.വിമൻസ്‌ കോളജ്‌ തിരുവനന്തപുരം എന്നിവടങ്ങളിൽ മലയാള വിഭാഗം തലവനായിരുന്നു. 1986 മെയ്‌ 31ന്‌ ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ചശേഷം ഒരു വർഷം കോഴിക്കോട്‌ സർവകലാശാലയിൽ വിസിറ്റിങ്ങ്‌ പ്രൊഫസർ. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. 1987ൽ യൂഗോസ്ലേവിയൻ മാസിഡോണിയയിലെ സ്‌ട്രുഗാ അന്തർദേശീയ കാവ്യോത്സവത്തിൽ ഭാരതീയകവിതയെ പ്രതിനിധീകരിച്ചു. 1978ലും 1982ലും സോവിയറ്റ്‌ യൂണിയനിൽ പര്യടനം. അമേരിക്കയിലും ജർമനിയിലും സിങ്കപ്പൂരും യു.കെ.യും ഗൾഫ്‌ നാടുകളും സന്ദർശിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ അക്ഷരം, സോവിയറ്റ്‌ ലാൻഡ്‌ നെഹ്‌റു അവാർഡും വയലാർ അവാർഡും നേടിയ ഉപ്പ്‌, പന്തളം കേരളവർമ ജന്മശതാബ്‌ദി പുരസ്‌കാരം നേടിയ കറുത്ത പക്ഷിയുടെ പാട്ട്‌, വിശ്വദീപ പുരസ്‌കാരം നേടിയ ഭൂമിക്ക്‌ ഒരു ചരമഗീതം, ആദ്യത്തെ മഹാകവി ഉളളൂർ അവാർഡും ആശാൻ പ്രൈസും നേടിയ ശാർങ്ങ്‌ഗകപ്പക്ഷികൾ, 1990ലെ ഓടക്കുഴൽ അവാർഡും ഭാരതീയ ഭാഷാപരിഷത്‌ അവാർഡും ലഭിച്ച മൃഗയ, 1993ലെ ആശാൻ പ്രൈസ്‌ ഫോർ പൊയട്രി (മദ്രാസ്‌) നേടിയ അപരാഹ്‌നം, പാട്യം ഗോപാലൻ അവാർഡ്‌ ലഭിച്ച ഉജ്‌ജയിനി (കാവ്യാഖ്യായിക), സ്വയംവരം, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം എന്നിവ മുഖ്യകൃതികൾ. ആദ്യകാല കവിതകൾ 1947-‘58), മരുഭൂമി, നീലക്കണ്ണുകൾ, മയിൽപ്പിലി, ഒരുതുളളി വെളിച്ചം, തോന്ന്യാക്ഷരങ്ങൾ, വെറുതെ, കവിതയിലെ പ്രതിസന്ധികൾ (പ്രഭാഷണങ്ങൾ), കവിതയിലെ സമാന്തരരേഖകൾ (പഠനം), എഴുത്തച്‌ഛൻ (പഠനം), ഒ.എൻ.വി.യുടെ തിരഞ്ഞെടുത്ത ഗാനങ്ങൾഎന്നിവയാണ്‌ മറ്റ്‌ കൃതികൾ. ഏറ്റവും നല്ല സാഹിത്യ, സാംസ്‌കാരിക പ്രവർത്തകനുളള എം.കെ.കെ.നായർ അവാർഡ്‌ (1992) ലഭിച്ചു. തെലുഗുകവി ഖുറം ജോഷ്വയുടെ പേരിലുളള ജോഷ്വ പുരസ്‌കാരവും (1995). ചലച്ചിത്രഗാനരചനയ്‌ക്ക്‌ പന്ത്രണ്ടു തവണ കേരള സംസ്‌ഥാന അവാർഡ്‌ നേടി. ദേശീയ അവാർഡും (1989). പദ്‌മശ്രീ ലഭിച്ചു (1998). ഇപ്പോൾ കലാമണ്ഡലം ചെയർമാൻ. കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്‌ നല്‌കി ആദരിച്ചു (1999).

പത്‌നി ഃ പി.പി. സരോജിനി. മക്കൾ ഃ രാജീവൻ, മായാദേവി.

വിലാസം

ഇന്ദീവരം

കോട്ടൺഹിൽ

തിരുവനന്തപുരം 695014


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited