Sep 24 10:53:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാധാകൃഷ്‌ണൻ അടുത്തില

രാധാകൃഷ്‌ണൻ അടുത്തില

കണ്ണൂർ ജില്ലയിലെ അടുത്തിലയിൽ ജനിച്ചു. പിതാവ്‌ഃ സി.എച്ച്‌. ഗോവിന്ദൻ നമ്പ്യാർ. മാതാവ്‌ഃ പി.വി. പത്‌മാവതി അമ്മ. എം.എ., എം.എഡ്‌ ബിരുദധാരി. കാഞ്ഞങ്ങാട്‌ ചിൽഡ്രൻസ്‌ തീയേറ്റർ, ബോധവല്‌കരണരംഗത്തു പ്രവർത്തിക്കുന്ന ‘കിങ്ങിണി’ എന്നിവയുടെ ഡയറക്‌ടർ. കാസർഗോഡ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ എജ്യൂക്കേഷൻ ആൻഡ്‌ ട്രെയിനിങ്ങിൽ (ഡയറ്റ്‌) അദ്ധ്യാപകൻ. ഏപ്രിൽ ഫൂൾ, കറുത്തമ്പുവും കൂട്ടുകാരും, ഊരുവിലക്ക്‌, പുലിമട, വൈകിവന്ന വെളിച്ചം, കുട്ടികളുടെ നാടകങ്ങൾ, മൂന്നു പാവനാടകങ്ങൾ, സൂര്യകാന്തിപ്പൂക്കളും പൂമ്പാറ്റകളും (തർജമ), മീരാബായി (ജീവചരിത്രം), സിൻബാദിന്റെ കപ്പൽയാത്ര (പുനരാഖ്യാനം) എന്നിവയുമാണ്‌ കൃതികൾ. ഡൽഹിയിലെ അസോസിയേഷൻ ഒഫ്‌ റൈറ്റേഴ്‌സ്‌ ആൻഡ്‌ ഇലസ്‌ട്രേറ്റേഴ്‌സ്‌ ഫോർ ചിൽഡ്രൻ എന്ന സംഘടനയിൽ അംഗം. സെന്റർ ഫോർ കൾച്ചറൽ റിസോഴ്‌സസ്‌ ആൻഡ്‌ ട്രെയിനിങ്ങിൽനിന്നു വിവിധ തുറകളിൽ പരിശീലനം നേടിയിട്ടുണ്ട്‌.

ഭാര്യഃ രജ്‌ഞ്ഞിനി. മകൻഃ ദീപ്‌ചാന്ദ്‌.

വിലാസംഃ

ശിശിരം

ബെല്ല പി.ഒ.

കാസർഗോഡ്‌ 671 531


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited