എ.വിജയൻ
1944-ൽ കോഴിക്കോട്ട് ജനിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് കാമ്പസ് ഗവൺമെന്റ് ഹൈസ്കൂളിൽ പ്രിൻസിപ്പൽ. ബാലസാഹിത്യത്തിൽ നോവൽ, കഥ, കവിത എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താവളം തേടി, ഉത്സവം, കുരുവിഗോപി, കുട്ടാപ്പു, കിണിയുടെ കഥ, പയിക്കൂട്, പൂച്ചക്കുട്ടികൾ, വരയനും വെളുമ്പനും, ഒരു തടിയനും രണ്ട് എലുകളും, കഥാമാധുരി, പൂത്തിരി, രണ്ടു മുഖങ്ങൾ തുടങ്ങിയവ പ്രധാന കൃതികൾ.
കുരുവിഗോപി എന്ന കൃതി 1980-ൽ കേരള ഗവൺമെന്റിന്റെ ബാലസാഹിത്യ അവാർഡ് നേടി. 1990-ലെ കൈരളി ചിൽഡ്രൻസ് ബുക്ട്രസ്റ്റ് അവാരഡും 1992-ലെ ചെറുകാട് അവാർഡും കുട്ടാപ്പുവിനു ലഭിച്ചു. കിണിയുടെ കഥയ്ക്ക് 1993-ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും 1995-ൽ കേരള സാഹിത്യ അക്കാദമിയുടെയും അവാർഡ് കിട്ടി. 1998-ൽ സംസ്ഥാന അദ്ധ്യാപക അവാർഡിന് അർഹനായി.
ഭാര്യഃ സുമതി. മക്കൾഃ സ്വപ്ന, സ്മിത.
വിലാസംഃ
കവിത
മേരിക്കുന്ന് പി.ഒ.
കോഴിക്കോട് - 673 012