Nov 14 18:30:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.വി. രാമനാഥൻ

കെ.വി. രാമനാഥൻ

1932 ഓഗസ്‌റ്റ്‌ 29-ന്‌ ഇരിങ്ങാലക്കുടയിൽ ജനിച്ചു. അമ്മഃ കൊച്ചുകുട്ടി അമ്മ. അച്‌ഛൻഃ മണമ്മൽ ശങ്കരമേനോൻ. ഇരിങ്ങാലക്കുട സംഗമേശ്വരവിലാസം എൽ.പി.സ്‌കൂൾ, ഗവ.ബോയ്‌സ്‌ ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ്‌ കോളജ്‌, തൃശൂർ ഗവ.ട്രെയിനിങ്ങ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1951 മുതൽ ‘87 വരെ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിൽ അദ്ധ്യാപകനായും ഹെസ്‌മാസ്‌റ്ററായും സേവനമനുഷ്‌ഠിച്ചു. ദൽഹി കേന്ദ്രമായുളള അസോസിയേഷൻ ഒഫ്‌ റൈറ്റേഴ്‌സ്‌ ആൻഡ്‌ ഇലസ്‌ട്രേറ്റേഴ്‌സ്‌ ഫോൽ ചിൽഡ്രൻ അംഗമാണ്‌. ശങ്കറിന്റെ ’ചിൽഡ്രൻസ്‌ വേൾഡ്‌‘ തുടങ്ങി പല ഇംഗ്ലീഷ്‌ ആനുകാലികങ്ങളിലും കഥകൾ എഴുതിയിട്ടുണ്ട്‌. അപ്പുക്കുട്ടനും ഗോപിയും, കമാൻഡർ ഗോപി, ആമയും മുയലും, ഒരിക്കൽകൂടി എന്നീ ബാലസാഹിത്യഗ്രന്ഥങ്ങൾക്ക്‌ എസ്‌.പി.സി.എസ്‌. അവാർഡ്‌ ലഭിച്ചു. കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ അവാർഡ്‌ നേടിയ അത്ഭുതവാനരൻമാർ, ഭീമാസ്‌മാരക അവാർഡ്‌, കേരള സാഹിത്യ അക്കാദമി എൻഡോവ്‌മെന്റ്‌ അവാർഡ്‌ എന്നിവ ലഭിച്ച അത്ഭുതനീരാളി, സ്വർണത്തിന്റെ ചിരി, മുന്തിരിക്കുല, കണ്ണുനീർമുത്തുകൾ, വിഷവൃക്ഷം, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം, അജ്‌ഞ്ഞാതലോകം, സ്വർണ്ണമുത്ത്‌ (ബാലസാഹിത്യം), പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ (നോവലുകൾ), രാഗവും താളവും (ചെറുകഥാസമാഹാരം) അത്ഭുതവാനരൻമാർ എന്നിവയാണ്‌ ഇതരകൃതികൾ. ചെറുകഥയ്‌ക്കുളള സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അവാർഡും ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ രാധ. മക്കൾഃ രേണു, ഇന്ദുകല.

വിലാസംഃ

പൗർണമി

പാലസ്‌ റോഡ്‌

ഇരിങ്ങാലക്കുട- 680 121


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited