Sep 25 13:25:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫാ. സെഡ്‌. എം.മുഴൂർ

ഫാ. സെഡ്‌. എം.മുഴൂർ

1946 സെപ്‌റ്റംബർ 9-ന്‌ കോട്ടയം ജില്ലയിലെ മുഴൂർ ഗ്രാമത്തിൽ ജനിച്ചു. 1976-ൽ സി.എം.ഐ. വൈദികനായി. മാന്നാനം ബൈബിൽ വിവർത്തനസമിതി ചീഫ്‌ കോ-ഓർഡിനേറ്റർ, ദീപിക സൺഡേ ആഴ്‌ചപ്പതിപ്പ്‌ പത്രാധിപർ, മൂലമറ്റം കോളജ്‌ അധ്യാപകൻ, ന്യൂയോർക്ക്‌ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ ചാപ്ലയിൻ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. ബൈബിൾ വിജ്‌ഞ്ഞാനകോശം, ഗ്രീക്കു പുരാണ കഥാസാഗരം, സൺഡേപ്പതിപ്പിലെ ചിന്താവിഷയങ്ങൾ എന്നിവയടക്കം 60-ഓളം ഗ്രന്ഥങ്ങൾ. ഡോ. ജെ.എൽ. കുറിച്ചിയും ചേർന്നു തയ്യാറാക്കിയ ഇംഗ്ലീഷിലൂടെ മലയാള ഭാഷാപഠനം അമേരിക്കൻ യൂണിവേഴ്‌സിറ്റികളിൽ പാധപുസ്‌തകമാണ്‌. ക്രിയേറ്റീവ്‌ റൈറ്റിങ്ങിൽ ന്യൂയോർക്കിൽനിന്നു ബിരുദംനേടി. നാടകം, നോവൽ, ലേഖനങ്ങൾ, കവിത എന്നിവയെല്ലാം രചിച്ചിട്ടുണ്ട്‌. ഒലിവു പൂക്കും താഴ്‌വര എന്ന നോവലിന്‌ കേരള ക്രൈസ്‌തവസാഹിത്യ സമിതിയുടെയും, അഗ്‌നിപ്പരീക്ഷ എന്ന ഖണ്ഡകാവ്യത്തിന്‌ അമേരിക്കയിലെ ‘മലയാളം പത്ര’ത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌. സ്വന്തം പുസ്‌തകങ്ങളുടെ റോയൽറ്റി കൊണ്ട്‌ സ്‌ഥാപിച്ച ‘ചാവറ വിദ്യാനിധി’ നിർദ്ധന വിദ്യാർത്ഥികൾക്ക്‌ പഠനസഹായം നല്‌കുന്നു. ഫാ. മൂഴൂർ രൂപം കൊടുത്ത ആരാമം കേന്ദ്രം മതസാംസ്‌കാരികരംഗത്ത്‌ വിലപ്പെട്ട സംഭാവനകൾ ചെയ്‌തുകൊണ്ടിരിക്കുന്നു.

വിലാസംഃ

ഫാ.സെഡ്‌.എം.മൂഴൂർ

ആരാമം

അറക്കുളം - 685 591


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited