Nov 19 11:11:34 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.വി. ദേവൻ

എം.വി. ദേവൻ

1928 ജനുവരി 15ന്‌ കണ്ണൂർ ജില്ലയിൽ ചൊക്ലിയിൽ ജനിച്ചു.

പിതാവ്‌ഃ മഠത്തിൽ ഗോവിന്ദൻ ഗുരുക്കൾ. മാതാവ്‌ ഃ മുല്ലോളി മാധവി.

ചിത്രകാരൻ, ശില്‌പി, വാസ്‌തുശില്‌പി, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്‌തൻ. ഡി.പി. റോയ്‌ ചൗധുരി, കെ.സി.എസ്‌. പണിക്കർ എന്നിവരുടെ കീഴിൽ ചിത്രകല അഭ്യസിച്ചു. ചെന്നൈയിലെ ഗവ. സ്‌കൂൾ ഒഫ്‌ ആർട്‌സ്‌ ആൻഡ്‌ ക്രാഫ്‌റ്റ്‌സിൽ പഠിച്ചു. മാതൃഭൂമിയിൽ സ്‌റ്റാഫ്‌ ആർട്ടിസ്‌റ്റ്‌ (1952-61), സതേൺ കൺസൾട്ടന്റ്‌ (1961-62), മദ്രാസ്‌ ലളിതകലാ അക്കാദമി സെക്രട്ടറി (1962-68), ന്യൂഡൽഹി ലളിതകലാ അക്കാദമി അംഗം (1966-68), ഫെഡോ (ഫാക്‌റ്റ്‌) യിലെ ആർട്ട്‌ കൺസൾട്ടന്റ്‌ (1968-72), കേരള ലളിതകലാ അക്കാദമി ചെയർമാൻ (1974-77) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. കേരള കലാപീഠത്തിന്റെ സ്‌ഥാപകാംഗവും ഇപ്പോഴത്തെ ചെയർമാനുമാണ്‌. ന്യൂമാഹിയിലെ മലയാള കലാഗ്രാമത്തിന്റെ ഡയറക്‌ടറും ‘കലാദർപ്പണ’ത്തിന്റെ എഡിറ്ററും. ‘നവസാഷതി’, ‘ഗോപുരം’, ‘സമീക്ഷ’, ‘കേരളകവിത’, ‘ജ്വാല’ തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായി ആരംഭം മുതൽ ബന്ധപ്പെട്ടു പ്രവർത്തിച്ചു. കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്‌ (1985), ചെന്നൈ റിജിയനൽ ലളിതകലാ അക്കാദമിയുടെ ക്രിട്ടിക്‌ അവാർഡ്‌ (1992), എം.കെ.കെ. നായർ അവാരഡ്‌ (1994), വയലാർ അവാരഡ്‌ (1999) തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

ഭാര്യ ഃ ശ്രീദേവി. മക്കൾ ജമീല, ശാലിനി.

വിലാസം

ചൂർണി

ആലുവ 683101


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited