Nov 16 09:37:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുധീർ നീരേറ്റുപുറം

സുധീർ നീരേറ്റുപുറം

1968 മെയ്‌ 28-ന്‌ ആലപ്പുഴ ജില്ലയിൽ നീരേറ്റുപുറത്ത്‌ ജനിച്ചു. അച്‌ഛൻഃ ഇ.പി. സദാനന്ദൻപിളള. അമ്മഃ സരോജനി അമ്മ. സഹോദരങ്ങൾഃ സതീഷ്‌, സഞ്ഞ്‌ജയ്‌.

നീരേറ്റുപുറം റ്റി.എം.റ്റി. ഹൈസ്‌കൂളിൽ പഠനം പൂർത്തിയാക്കിയശേഷം ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. ഹിന്ദു കോളജിൽനിന്ന്‌ പ്രീഡിഗ്രിയും ധനതത്ത്വശാസ്‌ത്രത്തിൽ ബിരുദവും (1990) നേടി. മലയാള ഉപന്യാസം​‍ൃ കഥാരചന, പ്രസംഗം എന്നിവയിൽ സമ്മാനങ്ങൾ കരസ്‌ഥമാക്കിയിട്ടുണ്ട്‌. ജന്‌മഭൂമി, കേസരി, പ്രബുദ്ധകേരളം, പുണ്യഭൂമി, മാതൃവാണി, ഹിന്ദുവിശ്വ, ക്ഷേത്രശക്‌തി എന്നീ പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി ലേഖനം, ഫീച്ചർ, നിരൂപണം, കഥ, നോവലെറ്റ്‌, തുടർലേഖനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട്‌. കുമാർ തലവെടി എന്ന തൂലികാനാമത്തിൽ ഉണ്‌മ, നാമ്പ്‌ എന്നീ ഇൻലന്റ്‌ മാസികകളിൽ മിനിക്കഥകൾ എഴുതാറുണ്ട്‌. നാല്‌ വർഷം(1993-97) വൃത്താന്തം ദ്വൈവാരികയുടെ (കൊച്ചി) മുഖ്യചുമതല വഹിച്ചു. ഇപ്പോൾ മുംബൈയിൽ സ്വന്തമായി ബിസിനസ്‌ നടത്തുന്നു. പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്ന പ്രഥമ ഗ്രന്ഥമാണ്‌ ‘ഈശ്വരന്റെ ചിരി’.

വിലാസംഃ

ആനന്ദഭവൻ

നീരേറ്റുപുറം തപാൽ

ആലപ്പുഴ - 689 571


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited