Nov 14 03:57:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി. രാധാകൃഷ്‌ണൻ

 

By the same author


സി. രാധാകൃഷ്‌ണൻ

1939 ഫെബ്രുവരി 15ന്‌ ജനിച്ചു. കോഴിക്കോട്‌ ഗുരുവായൂരപ്പൻ കോളെജിലും പാലക്കാട്‌ വിക്‌ടോറിയാ കോളെജിലും (ബിരുദാനന്തരം) ഫിസിക്‌സ്‌ പഠിച്ചു. കൊടൈക്കനാൽ അസ്‌റ്റ്രോഫിസിക്കൽ ഒബ്‌സർവേറ്ററി, പൂനെയിലെ സൈസ്‌മോളജി സെന്റർ, ബോംബെയിലെ ടൈംസ്‌ ഓഫ്‌ ഇന്ത്യ (സയൻസ്‌ ടുഡെ മാസിക), ഡെൽഹിയിലെ ലിങ്ക്‌ വാരിക, പാറ്റ്രിയട്ട്‌ ദിനപ്പത്രം, കൊച്ചിയിലെ വീക്ഷണം ദിനപ്പത്രം എന്നിവിടങ്ങളിൽ ജോലി ചെയ്‌തു.

അഗ്‌നി, കനലാട്ടം, പുഷ്യരാഗം, ഒറ്റയടിപ്പാതകൾ എന്നീ മലയാളചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്‌തു. പ്രിയ തുടങ്ങിയ ചിത്രങ്ങൾക്ക്‌ തിരക്കഥയെഴുതി. കേരള സാഹിത്യ അക്കാദമി, അബുദാബി മലയാളി സമാജം, കേന്ദ്രസാഹിത്യ അക്കാദമി, വയലാർ അവാർഡുകൾക്ക്‌ അർഹനായി.

നോവലുകൾഃ മുൻപേ പറക്കുന്ന പക്ഷികൾ, എല്ലാം മായ്‌ക്കുന്ന കടൽ, പുഴ മുതൽ പുഴവരെ, പുളളിപ്പുലികളും വെളളി നക്ഷത്രങ്ങളും, സ്പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവർക്കും സുഖംതന്നെ, കൈവഴികൾ, വേരുകൾ പടരുന്ന വഴികൾ, മൂന്നു നോവലെറ്റുകൾ, ആശ ഏക സ്വപ്നപരമ്പര, അഗ്‌നി, വേഷങ്ങൾ, മരീചിക, ഊടും പാവും, കങ്കാളികൾ, പിൻനിലാവ്‌, തായ്‌വേര്‌, കളിപ്പാട്ടങ്ങൾ, മൃണാളം, താരനിശ, നിഴൽപ്പാടുകൾ, തേവിടിശ്ശി, നിലാവ്‌, ബൃഹദാരണ്യകം, മരണശിക്ഷ, പൂജ്യം, ഉൾപ്പിരിവുകൾ, യുദ്ധം, കണ്ണിമാങ്ങകൾ, കുറെക്കൂടി മടങ്ങിവരാത്തവർ, ഒറ്റയടിപ്പാതകൾ, കാനൽത്തുളളികൾ, ഇവൾ അവരിൽ ഒരുവൾ, അമൃതം, കരൾ പിളരും കാലം, വേർപാടുകളുടെ വിരൽപ്പാടുകൾ

കഥാസമാഹാരങ്ങൾഃ അവിൽപ്പൊതി, കുടിയൊഴിയൽ, ആകാശത്തിൽ ഒരു വിടവ്‌, ഘോഷയാത്ര, കരടി, ഉണരുംവരെ, തച്ചനാർ.

നാടകങ്ങൾഃ ദ്വീപ്‌, വലിയ ലോകങ്ങൾ, നായാട്ട്‌, ഇത്തിക്കണ്ണികൾ

കവിതാസമാഹാരങ്ങൾഃ ഒറ്റയാൻ അലറുന്നു, സുദർശനം

ലേഖനസമാഹാരങ്ങൾഃ ജിജ്‌ഞ്ഞാസ, അന്തർധാര, ഭദ്രതയുടെ സമതലങ്ങളിൽ

പരിഭാഷകൾഃ തക്ഷകൻമുതൽ (കവിത), ബഹിരാകാശത്തിലേയ്‌ക്ക്‌ (ശാസ്‌ത്രം) മോൾ ഫ്‌ളാന്റേഴ്‌സ്‌ (നോവൽ)

ഇംഗ്ലീഷിൽഃ സീറോ (നോവൽ), സ്‌പേസ്‌-മാറ്റർ മാനിഫെസ്‌റ്റേഷൻസ്‌ (സയൻസ്‌), പാച്ചസ്‌ ഓഫ്‌ ഷെയ്‌ഡ്‌ (നോവൽ), മേബി അനദർ ഡേ (നോവൽ).

ഭാര്യഃ വത്‌സല. മകൻഃ ഗോപാൽ.

മേൽവിലാസംഃ

ആശ്രമം ലെയിൻ,

ആസാദ്‌ റോഡ്‌,

കൊച്ചി. - 682 017.

ഫോൺഃ 0484-347411.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited