Nov 16 04:14:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.പി.പവിത്ര

എം.പി.പവിത്ര

പാലക്കാട്‌ ജില്ലയിലെ പൊറ്റശ്ശേരിയിൽ ജനിച്ചു. പാലക്കാട്‌ ഗവ. വിക്‌ടോറിയ കോളജിൽനിന്നും മലയാളസാഹിത്യത്തിൽ രണ്ടാം റാങ്കോടെ ബിരുദം. കലിക്കറ്റ്‌ സർവകലാശാല മലയാളവിഭാഗത്തിൽ എം.എ. പൂർത്തിയാക്കിയതിനുശേഷം, ഇപ്പോൾ ഒറ്റപ്പാലം എൻ.എസ്‌.എസ്‌. ട്രെയിനിങ്ങ്‌ കോളജിൽ ബി.എഡ്‌. വിദ്യാർത്ഥിനി. വനിയ കഥാമത്സരം (1996, 2000) പൂന്താനം ട്രസ്‌റ്റിന്റെ സംസ്‌ഥാന സാഹിത്യോത്സവത്തോടനുബന്ധിച്ചുളള ചെറുകഥാമത്സരം, മാതൃഭൂമി വിഷുപ്പതിപ്പ്‌ കഥാമത്സരം, തിരുവനന്തപുരം യൂനിവേഴ്‌സിറ്റികോളജ്‌ വി.പി. ശിവകുമാർ സ്‌മരണയ്‌ക്കായി നടത്തിയ സംസ്‌ഥാന ചെറുകഥാമത്സരം തുടങ്ങിയവയിൽ സമ്മാനങ്ങൾ. മലയാള മനോരമയുടെ സർഗം-2000 ചെറുകഥാമത്സരത്തിൽ ഒന്നാം സ്‌ഥാനവും കവിതാമത്സരത്തിൽ രണ്ടാം സ്‌ഥാനവും. ഭാഷാപോഷിണിയുടെ സാഹിത്യാഭിരുചി പരീക്ഷയിൽ വിജയി (1997), കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയുടെ ഇ-സോൺ-ഇന്റർസോൺ കഥാമത്സരങ്ങളിലും സമ്മാനിത. മികച്ച കാംപസ്‌ കവിതയ്‌ക്കുളള നൂപുര അവാർഡ്‌, തൃശൂർ മലയാള പഠനഗവേഷണകേന്ദ്രത്തിന്റെ കഥാപുരസ്‌കാരം, ഗൃഹലക്ഷ്‌മി ചെറുകഥാ അവാർഡ്‌-2000 എന്നിവ ലഭിച്ചു. വിഷ്‌ണുപ്രിയയ്‌ക്കും ഒരു ദിവസം എന്ന ചെറുകഥ ദൂരദർശനുവേണ്ടി ടെലിഫിലിം ആക്കിയിട്ടുണ്ട്‌.

വിലാസംഃ

മാർഗശ്ശേരി വീട്‌

പൊറ്റശ്ശേരി പി.ഒ.

പാലക്കാട്‌ - 678 598


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited