Nov 18 08:00:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അയ്യപ്പപ്പണിക്കർ

 

By the same author


അയ്യപ്പപ്പണിക്കർ

1930 സെപ്തംബർ 12ന്‌ കുട്ടനാട്ട്‌ കാവാലം കരയിൽ ജനിച്ചു. 1951ൽ ബി.എ. (ഓണേഴ്‌സ്‌) ബിരുദമെടുത്തു. 1966ൽ ഹൈദരാബാദിലെ സെൻട്രൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇംഗ്ലിഷിൽനിന്ന്‌ സർട്ടിഫിക്കറ്റും 1971ൽ അമേരിക്കയിലെ ഇൻഡിയാന സർവകലാശാലയിൽനിന്നും എം.എ., പിച്ച്‌.ഡി. ബിരുദങ്ങളും നേടി. കോട്ടയം സി.എം.എസ്‌.കോളേജ്‌, തിരുവനന്തപുരം മഹാത്‌മാഗാന്ധി കോളേജ്‌, യൂനിവേഴ്‌സിറ്റി കോളേജ്‌, ഇൻഡിയാന സർവകലാശാല എന്നിവടങ്ങളിൽ അധ്യാപകനും കേരള സർവകലാശാലയുടെ ഇംഗ്ലീഷ്‌ വകുപ്പു മേധാവിയുമായിരുന്നു. 1981-82ൽ യെയ്‌ൽ, ഹാർവാഡ്‌ എന്നീ സർവകലാശാലകളിൽ (അമേരിക്ക) ബിരുദാനന്തര ഗവേഷണം നടത്തി. 1990-94-ൽ സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യം എന്ന ബൃഹദ്‌സമാഹാരത്തിന്റെ ചീഫ്‌ എഡിറ്റർ ആയിരുന്നു. 1994-96-ൽ ബിർള ഫേലോഷിപ്പ്‌ നേടി. ഇപ്പോൾ കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇന്ത്യൻ സാഹിത്യ വിജ്‌ഞ്ഞാനകോശത്തിന്റെ ചീഫ്‌ എഡിറ്റർ. അയ്യപ്പപ്പണിക്കരുടെ കൃതികൾ 1951-60, 1960-81, 1981-89, 1990-99, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ 1950-80, 1980-90, അയ്യപ്പപ്പണിക്കരുടെ വിവർത്തനങ്ങൾ, ക്യൂബൻ കവിതകൾ, ഗുരുഗ്രന്ഥസാഹിബ്‌ (സംഗ്രഹവിവർത്തനം), ഗോത്രയാനം, കുരുക്ഷേത്രം (വിവർത്തനങ്ങളും പഠനങ്ങളും), ഇന്ത്യൻ സാഹിത്യസിദ്ധാന്തംഃ പ്രസക്‌തിയും സാധ്യതയും എന്നിവയാണ്‌ മുഖ്യ മലയാള കൃതികൾ. ഇന്ത്യൻ റിനൈസൻസ്‌, കെ.എം.പണിക്കർ, മഞ്ചേരി ഈശ്വരൻ, മലയാളം അന്തോളജി, മലയാളം ഷോർട്ട്‌ സ്‌റ്റോറിസ്‌, എ പെഴ്‌സ്‌പക്‌ടിവ്‌ ഒഫ്‌ മലയാളം ലിറ്ററേച്ചർ, ഇന്ത്യൻ ഇംഗ്ലിഷ്‌ ലിറ്ററേച്ചർ, വി.കെ. കൃഷ്‌ണമേനോൻ, തകഴി ശിവശങ്കരപ്പിളള എന്നീ കൃതികൾ ഇംഗ്ലിഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കവിതയ്‌ക്കും നിരൂപണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡുകളും കവിതയ്‌ക്ക്‌ സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്‌; ഗംഗാധർ മെഹർ അവാർഡ്‌ (ഒറിസ), കബീർ സമ്മാനം (മധ്യപ്രദേശ്‌), ആശാൻപ്രൈസ്‌ (ചെന്നൈ) എന്നിവയും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited