Nov 19 12:36:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി. നിർമ്മൽകുമാർ

കെ.പി. നിർമ്മൽകുമാർ

1947-ൽ ചേലക്കരയിൽ ജനിച്ചു. ആദ്യകഥ ‘ഇരുമ്പിന്റെ സംഗീതം’ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധപ്പെടുത്തി. 1970-ൽ ഖസാക്കിന്റെ ഇതിഹാസം മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ‘വളരുന്ന സാഹിത്യ’ത്തിൽ വിമർശനം ചെയ്യാൻ അവസരം ലഭിച്ചു. ആദ്യസമാഹാരമായ ജലം 1971-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ നേടി. ഒരു സംഘം അഭയാർത്ഥികൾ, കൃഷ്‌ണഗന്ധകജ്ജ്വാലകൾ, ചേലക്കരയുടെ അതീതസ്വപ്‌നങ്ങൾ എന്നീ സമാഹാരങ്ങൾ പുറത്തുവന്നു. മാധവിക്കുട്ടിയുടെ കൽക്കത്തയിലെ വേനൽക്കാലം, പിൻഗാമികൾ എന്നീ കവിതാസമാഹാരങ്ങൾ മലയാളത്തിലേക്ക്‌ (1972) വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ജോൺ കെന്നത്‌ ഗാൽബ്രത്തിന്റെയും യേശുദാസിന്റെയും ആരാധകൻ. വാണിജ്യത്തിൽ ബിരുദം. പൊതുമേഖലാ ബാങ്കിൽ സീനിയർ ബ്രാഞ്ച്‌ മാനേജർ.

വിവാഹിതൻ. രണ്ടു കുട്ടികൾ. ഇപ്പോൾ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളിയിൽ താമസിക്കുന്നു.

വിലാസംഃ

ബാങ്ക്‌ ഓഫ്‌ ബറോഡ

കാഞ്ഞിരപ്പളളി -686 507


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited