Nov 20 13:29:32 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ചേരാവളളി ശശി

ഡോ. ചേരാവളളി ശശി

കായംകുളത്ത്‌ ചേരാവളളിയിൽ ജനനം. സെപ്‌തംബർ 1952. മാതാപിതാക്കൾഃ കൊച്ചുപുരയ്‌ക്കൽ എൻ.മാധവൻപിളള. ജി. സരസ്വതിയമ്മ. കായംകുളം ഗവ. ഹൈസ്‌കൂൾ, മാവേലിക്കര ബിഷപ്പ്‌ മൂർ കോളജ്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌, ട്രെയിനിങ്ങ്‌ കോളേജ്‌ കാര്യവട്ടം യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റ്‌ എന്നിവിടങ്ങളിൽ പഠനം. ബിരുദംഃ എം.എ. ബി.എഡ്‌ഡ്‌. പി.എച്ച്‌.ഡി. ഇരുപതുവർഷമായി കോട്ടയം സി.എം.എസ്‌ കോളേജ്‌ മലയാളവിഭാഗം അദ്ധ്യാപകൻ.

കൃതികൾഃ ശ്യാമമുഹൂർത്തം, ചരമസന്ധ്യകൾ, കാലതാണ്ഡവം (കവിതകൾ), കാലത്തിന്റെ ഇടനാഴിയിൽ (ഉപന്യാസം) വയണപൂത്തു, കാന്തിത്തുടിപ്പുകൾ, കുഞ്ഞിക്കാലടികൾ, ഇത്തിരിത്തേൻ, ചതിയ്‌ക്കുചതി, നക്ഷത്രക്കുട്ടൻ, ഓമനക്കുട്ടന്റെ ഊഞ്ഞാൽ, ഉണ്ണിക്കുട്ടൻ തുടങ്ങിയ ബാലസാഹിത്യകൃതികൾ. ഒട്ടേറെ പഠനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സാഹിത്യഅക്കാദമിയുടെ തുഞ്ചൻ പ്രബന്ധ അവാർഡ്‌, എസ്‌.പി.സി.എസ്സിന്റെ കാരൂർ പ്രബന്ധ അവാർഡ്‌, കേരള സർക്കാരിന്റെ ബാലസാഹിത്യ കവിതാ അവാർഡ്‌, സദസ്യതിലകൻ റ്റി.കെ. വേലുപ്പിളള കവതാ അവാർഡ്‌, ഉളളൂർ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌.

ഭാര്യഃ അനിത. മക്കൾഃ ശശികാന്ത്‌, ശശികിരൺ.

വിലാസംഃ

പാർവ്വണേന്ദു

കായംകുളം- 690 502.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited