Nov 19 18:40:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പാലാ നാരായണൻനായർ

 


പാലാ നാരായണൻനായർ

1911 ഡിസംബർ 11 ന്‌ കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. അച്ഛൻഃ കീപ്പളളിൽ ശങ്കരൻനായർ. അമ്മഃ പുത്തൂർ പാർവതിയമ്മ. മലയാളം ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾതന്നെ കവിതാരചനയിൽ സവിശേഷ താല്‌പര്യം. പാലാ സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിൽനിന്ന്‌ സ്‌കൂൾ ഫൈനൽ പരീക്ഷ ജയിച്ചു. അക്കൊല്ലംതന്നെ പ്രഥമകൃതിയായ പൂക്കൾ പ്രസിദ്ധപ്പെടുത്തി. 1937-ൽ ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ചു നടത്തിയ കവിതാമത്സരത്തിൽ ഒന്നാം സമ്മാനമായ സ്വർണ്ണമെഡൽ ലഭിച്ചു. 1937-ൽ പൂഞ്ഞാർ എസ്‌.എം.വി.ഹൈസ്‌കൂളിൽ അദ്ധ്യാപകനായി. രണ്ടാംലോക യുദ്ധത്തിൽ ഭടനായി പങ്കെടുത്ത്‌ മദ്ധ്യേന്ത്യയിലും പഞ്ചാബിലും സേവനം അനുഷ്‌ഠിച്ചു. പടക്കളത്തിൽ വച്ച്‌ എഴുതി പ്രസിദ്ധീകരിച്ച കൃതികളാണ്‌ നിർദ്ധനൻ, ബാഷ്‌പരംഗം, അടിമ, പടക്കളം എന്നിവ. 1947-ൽ തിരുവിതാംകൂർ സർവകലാശാലയുടെ പ്രസിദ്ധീകരണവിഭാഗത്തിൽ ഉദ്യോഗസ്ഥനാവുകയും മഹാകവി ഉളളൂരിന്റെ സാഹിത്യചരിത്രം പ്രസിദ്ധീകരിക്കുന്നതിൽ മുഖ്യപങ്ക്‌ വഹിക്കുകയും ചെയ്‌തു. ഇക്കാലത്ത്‌ പ്രൈവറ്റായി പഠിച്ച്‌ എം.എ. പരീക്ഷ ഒന്നാം ക്ലാസ്സിൽ ഒന്നാമനായി ജയിച്ചു. സർവകലാശാലയിൽ തുടരുമ്പോഴാണ്‌, കേരളസാഹിത്യ അക്കാദമിയുടെ പ്രഥമസെക്രട്ടറിയായ നിയമിക്കപ്പെട്ടത്‌. കേരള സർവകലാശാലയുടെ പ്രസിദ്ധീകരണവിഭാഗം മേധാവിയായി 1967ൽ പിരിഞ്ഞു. ഇക്കാലത്താണ്‌ കേരളം വളരുന്നു, അമൃതകല, പൗർണമി, പാലാഴി, മേഘവിചാരം എന്നീ കൃതികൾ രചിച്ചത്‌. 1977 വരെ പാലാ അൽഫോൻസാ കോളജിലും, കൊട്ടിയം എൻ.എസ്‌.എസ്‌. കോളജിലും പ്രൊഫസറായിരുന്നു. 1978-ൽ വൈക്കം ടി.വി.പുരത്ത്‌ സ്‌ഥിരതാമസമായി. അമരജ്യോതി, വിളക്കുകൊളുത്തൂ, സമരമുഖത്ത്‌, ഗാന്ധിഭാരതം, അനന്തപുരി, സൂര്യഗായത്രി എന്നിവയാണ്‌ മറ്റ്‌ കൃതികൾ.

കേരള സാഹിത്യ അക്കാദമി അവാർഡ്‌, ആശാൻ പ്രൈസ്‌, മൂലൂർ അവാർഡ്‌, പുത്തേഴൻ അവാർഡ്‌, പ്രഥമ വളളത്തോൾപുരസ്‌കാരം, കാളിദാസപുരസ്‌കാരം, കേരള സാഹിത്യ അക്കാദമി ഫെലോ തുടങ്ങി ഒട്ടേറെ ബഹുമതികളും സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്‌. 1965ൽ ദൽഹിയിൽ നടന്ന ഹിന്ദി സാഹിത്യസമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ചു.

ഭാര്യഃ ജി. സുഭദ്രക്കുട്ടിയമ്മ

മക്കൾഃ ശ്രീദേവി, സുധാദേവി, ശ്രീകുമാർ, സനൽകുമാർ.

വിലാസംഃ

ടി.വി.പുരം,

വൈക്കം 686 606


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited