സി.ആർ.രാജഗോപാലൻ
ചേർപ്പ് പെരുമ്പിളളിശ്ശേരിയിൽ ചിറയ്ക്കൽ സി.എൻ.രാമപ്പണിക്കരുടേയും നാരായണിയമ്മയുടേയും മകനായി 1957 ൽ ജനിച്ചു. സി.എൻ.എൻ.സ്കൂൾ,തൃശൂർ ഗവൺമെന്റ് കോളേജ്, ശ്രീ കേരളവർമ്മകോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കോഴിക്കോട് സർവ്വകലാശാല സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പി.എച്ച്.ഡി.ബിരുദം. കേന്ദ്രസാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പും (1993), വംശീയസംഗീതപഠനത്തിന് കേന്ദ്ര ഗവ. പ്രോജക്ടും (2001)നേടിയിട്ടുണ്ട്. ശ്രീ കേരളവർമ്മ കോളേജിൽ മലയാളം അദ്ധ്യാപകൻ. കേരളീയതയുടെ നാട്ടറിവ് എന്ന ത്രൈമാസികയുടെ ജനറൽ എഡിറ്റർ.
ഭാര്യഃ ജയശ്രീ. മകൾഃ കാവ്യ.
വിലാസംഃ
ശ്രീകാവ്
കണിമംഗലം
തൃശൂർ 680 027.