Sep 23 03:47:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എം.എസ്‌.നായർ

 

By the same author


ഡോ.എം.എസ്‌.നായർ

ജനനംഃ 1948 മെയ്‌ 12 കാസർകോട്‌ ജില്ലയിലെ കുട്ടമത്ത്‌. കുട്ടമത്ത്‌ കന്നിയൂർ നാരായണക്കുറുപ്പിന്റെയും മാമ്പറ്റ പത്മിനി അമ്മയുടെയും മകൻ. ബർഹാംപൂർ സർവ്വകലാശാലയിൽനിന്നും രാഷ്‌ട്രമീമാംസയിൽ ബിരുദം. തിരുപ്പതി ശ്രീ വെങ്കിടേശ്വര സർവ്വകലാശാലയിൽനിന്നു തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദം. കോഴിക്കോട്‌ സർവ്വകലാശാലയിൽനിന്ന്‌ “ബർട്രണ്ട്‌ റസ്സലിന്റെ സാമൂഹിക തത്ത്വചിന്ത” എന്ന പ്രബന്ധത്തിനും പി.എച്ച്‌.ഡി. ഇന്ത്യൻ ഹിസ്‌റ്ററി കോൺഗ്രസ്‌, ഇന്ത്യൻ ഫിലോസഫിക്കൽ കോൺഗ്രസ്‌, ഫോക്‌ലോർ സൊസൈറ്റി ഓഫ്‌ സൗത്ത്‌ ഇന്ത്യൻ ലാംഗ്വേജസ്‌ എന്നീ സംഘടനകളിൽ അംഗം. നാടൻ കലാ ഗവേഷണസ്‌ഥാപനമായ കൊടക്കാട്‌ കലാനികേതനത്തിന്റെ പ്രവർത്തകൻ.

കലാനികേതൻ പബ്ലിക്കേഷൻസിന്റെ ജനറൽ എഡിറ്റർ, തത്ത്വചിന്ത, ചരിത്രം, നാടോടി വിജ്ഞാനീയം എന്നീ മേഖലകളിൽ കുറെ ഗവേഷണപ്രബന്ധങ്ങളുടെ കർത്താവ്‌. സാമൂഹ്യശാസ്‌ത്ര-നാടോടി വിജ്‌ഞ്ഞാനീയ ദേശീയ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. മനസ്സ്‌ എന്ന ദൈവം, ഇബിനുസിന എന്നിവയാണ്‌ കൃതികൾ. ശ്രീധരൻ മാമ്പറ്റ എന്ന പേരിലും എഴുതാറുണ്ട്‌. കണ്ണൂർ ടെലികോം വകുപ്പിലാണു ജോലി.

ഭാര്യഃ കല്യാണിക്കുട്ടി വി.എൻ.

മകൻഃ സുനിൽ എസ്‌.

വിലാസംഃ

ശ്രീവത്സം

63, പുഴാതിഹൗസിങ്ങ്‌ കോംപ്ലക്സ്‌

കണ്ണൂർ - 670 002


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited