ജി.കുമാരപിളള
1923 ആഗസ്റ്റ് 22-ന് കോട്ടയത്ത് പുതുപ്പളളി വെന്നിമലയിൽ ജനിച്ചു. അച്ഛൻഃ പെരിങ്ങര പി. ഗോപാലപിളള. അമ്മഃ പി.ജി.പാർവ്വതി അമ്മ. ചങ്ങനാശേരി സെന്റ് ബർക്മൻസ് കോളജിൽനിന്ന് ബി.എ. ബിരുദവും നാഗപ്പൂർ സർവ്വകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ എം.എ.ബിരുദവും. വിവിധ സർക്കാർ കോളജുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകൻ, കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ്ങ് പ്രൊഫസർ, ഗസ്റ്റ് ലക്ചറർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിമാർഗ്ഗം, പൗരാവകാശം, മദ്യനിരോധനം തുടങ്ങി വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ കേരള മദ്യനിരോധന സമിതി പ്രസിഡന്റ്.
കവിത, ഓർമ്മയുടെ സുഗന്ധം എന്നിവ ഉൾപ്പൊടെ എട്ട് പദ്യകൃതികളും എട്ട് ഗദ്യകൃതികളും. അഞ്ചു കൃതികളുടെ സമ്പാദനവും ഒരു കൃതിയുടെ സംശോധനവും നിർവഹിച്ചിട്ടുണ്ട്. കവിതയ്ക്ക് കുമാരനാശാൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ്. കേരള സാഹിത്യ അക്കാദമി അവാർഡ്, അദ്ധ്യാപനത്തിന് ഹൃദയകുമാരി പുരസ്കാരവും, സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് രാമാശ്രമം പുരസ്കാരവും എം.കെ.കെ. നായർ, കെ.കുഞ്ഞിരാമക്കുറുപ്പ്, ആർ.ശങ്കരനാരായണൻതമ്പി എന്നിവരുടെ പേരിലുളള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഭാര്യഃ പ്രൊഫ. എം.ലീല.
വിലാസംഃ
തിരുവമ്പാടി,
തൃശൂർ - 680 001.