Nov 14 12:00:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പവനൻ

പവനൻ

1925 ഒക്‌ടോബർ 26ന്‌ ജനിച്ചു. ജന്മസ്ഥലംഃ വയലളം തലശ്ശേരി. അച്ഛൻഃ കുട്ടമത്ത്‌ കുന്നിയൂര്‌ കുഞ്ഞിശങ്കരക്കുറുപ്പ്‌. അമ്മഃ വയലളത്ത്‌ പുത്തൻവീട്ടിൽ ദേവകി അമ്മ. പഠനംഃ ആദ്യകാലം ഗുരുകുലസമ്പ്രദായത്തിൽ. പിന്നീട്‌ നീലേശ്വരത്ത്‌ രാജാസ്‌ ഹൈസ്‌കൂളിലും, തലശ്ശേരി ബ്രണ്ണൻ കോളജ്‌ ഹൈസ്‌കൂളിലും. സൈനികസേവനത്തിനിടയിൽ ഉപരിപഠനം. ഇന്ത്യ ഗവൺമെന്റിന്റെ എമിരറ്റസ്‌ ഫെലോഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു അവാർഡ്‌ (രണ്ടു തവണ), പുത്തേഴൻ അവാർഡ്‌, വൈലോപ്പിളളി അവാർഡ്‌, വി.ടി.ഭട്ടതിരിപ്പാട്‌ സ്‌മാരക അവാർഡ്‌, മഹാകവി ജി. സ്‌മാരക അവാർഡ്‌, കുറ്റിപ്പുഴ അവാർഡ്‌ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

സാഹിത്യ ചർച്ച, പ്രേമവും വിവാഹവും, നാലു റഷ്യൻ സാഹിത്യകാരൻമാർ, പരിചയം, 21-​‍ാം നൂറ്റാണ്ടിലേക്ക്‌, യുക്‌തിവിചാരം, മഹാകവി കുട്ടമത്ത്‌, യുക്‌തിവാദത്തിന്‌ ഒരു മുഖവുര, ഉത്തരേന്ത്യയിൽ ചിലേടങ്ങളിൽ, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, സ്‌മൃതിചിത്രങ്ങൾ, ആദ്യകാലസ്‌മരണകൾ, അനുഭവങ്ങളുടെ സംഗീതം, കേരളം ചുവന്നപ്പോൾ, പെരിസ്‌ട്രോയിക്കയും സോഷ്യലിസവും തുടങ്ങി നാല്‌പതോളം പുസ്‌തകങ്ങൾ.

ഭാര്യഃ പാർവതി.

മക്കൾഃ ഡോ.സി.പി. രാജേന്ദ്രൻ, സി.പി.സുരേന്ദ്രൻ, ശ്രീരേഖ

വിലാസംഃ

ശ്രീരേഖ

115, ഹിൽഗാർഡൻസ്‌

കുട്ടനല്ലൂർ, തൃശൂർ - 680 014.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited