Nov 17 02:20:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.കെ.ഹേമചന്ദ്രൻ

എം.കെ.ഹേമചന്ദ്രൻ

1921 ഏപ്രിൽ 24-ന്‌ കായംകുളത്ത്‌ പ്രശസ്‌തമായ വാരണപ്പളളി തറവാട്ടിൽ ജനിച്ചു. പിതാവ്‌ ബ്രഹ്‌മവിദ്യാഭൂഷൺ പുതുപ്പളളി പി.കെ.പണിക്കർ. മാതാവ്‌ വാരണപ്പളളിൽ ശാന്താദേവി. എസ്‌.എസ്‌.എൽ.സി. പാസായശേഷം കുറച്ചുകാലം കൃഷിയുമായി കഴിഞ്ഞുകൂടി. 1942-ൽ നാവികസേനയിൽ ചേർന്നു. രണ്ടു മാസത്തിനുശേഷം ശാരീരിക അയോഗ്യതമൂലം അവിടെനിന്നു പിരിയേണ്ടിവന്നുവെങ്കിലും പിന്നീട്‌ പട്ടാളത്തിൽ പ്രവേശനം ലഭിച്ചു. അഞ്ചു കൊല്ലത്തെ സൈന്യസേവനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തി. ചങ്ങനാശേരി എസ്‌.ബി. കോളജിൽനിന്ന്‌ ബി.എ.ബിരുദവും തിരുവനന്തപുരം ലോ കോളജിൽനിന്ന്‌ ബി.എൽ.ബിരുദവും സമ്പാദിച്ചു. അഭിഭാഷകവൃത്തിയോടൊപ്പം നേരത്തേയുണ്ടായിരുന്ന പൊതുപ്രവർത്തനവും തുടർന്നു പോന്നു. എസ്‌.എൻ.ഡി.പി. യോഗം കൗൺസിലർ, കൊല്ലം ഡി.സി.സി. പ്രസിഡന്റ്‌, കെ.പി.സിസി. ജനറൽ സെക്രട്ടറി, ‘77-ലെ എ.കെ.ആന്റണി മന്ത്രിസഭയിൽ ധനകാര്യമന്ത്രി, പി.എസ്‌.സി. ചെയർമാൻ എന്നീ പദവികൾ അലങ്കരിച്ചിട്ടുണ്ട്‌. ഇപ്പോൾ കായംകുളത്ത്‌ ബിസിനസ്‌ നടത്തുന്നു.

വിലാസംഃ

എ.കെ.ഹേമചന്ദ്രൻ

കായംകുളം-690 502


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited