Nov 21 17:39:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാമ്മൻ ഫിലിപ്പ്‌

മാമ്മൻ ഫിലിപ്പ്‌

1937 മാർച്ച്‌ 20ന്‌ വെണ്ണിക്കുളത്ത്‌ മാലയിൽ കുടുംബത്തിൽ തോമസ്‌ ഫീലിപ്പോസിന്റെയും റേച്ചലമ്മ ഫീലിപ്പോസിന്റെയും മകനായി ജനിച്ചു. പത്തനംതിട്ട കതോലിക്കേറ്റ്‌ കോളജിൽ പഠിച്ച്‌ ബി.എസ്‌.സി. ബിരുദം നേടിയശേഷം നാഗപ്പൂർ സർവ്വകലാശാലയിലെ ഹിസ്‌ലപ്‌ കോളജിൽ ചേർന്ന്‌ സ്‌കോളർഷിപ്പു വിദ്യാർത്ഥിയായി പഠിച്ച്‌ ജർണ്ണലിസത്തിൽ പോസ്‌റ്റു ഗ്രാജൂവേറ്റ്‌ ഡിപ്ലോമാ നേടി.

ബില്ലിഗ്രഹാം, ജവാഹർലാൽ നെഹ്രു, ഇന്ദിരാ പ്രിയദർശിനി, രാജീവ്‌ ഗാന്ധി, മദർ തേരേസ, ദീനബന്ധു സി.എഫ്‌. ആൻഡ്രൂസ്‌, ഡോ. വില്യം കേറി, ബിഷപ്പ്‌ ഹെൽബർട്ട്‌ പാക്കൻ ഹാം വാൽഷ്‌, പച്ചയായ പുൽപ്പുറങ്ങളിൽ, കുരിശിലെ ഏഴു ജീവമൊഴികൾ, സമരവും സ്വാതന്ത്ര്യവും, പുതിയ മനുഷ്യൻ, ത്യാഗവും വിജയവും, ചിന്താസരിത്ത്‌ മുതലായവ ഗ്രന്ഥകർത്താവിന്റെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്‌.

ഭാരത പ്രയാണം എന്ന ഗ്രന്ഥം തകഴി പ്രകാശനം ചെയ്‌തു. മലയാളത്തിലും ഇംഗ്ലീഷിലുമായി 70 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌.

വിലാസംഃ

മാലയിൽ സാന്തോം

പടുതോടു പി.ഒ., വെണ്ണിക്കുളം,

കേരളം - 689 544


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited