Nov 15 11:22:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കല്ലേലി രാഘവൻ പിളള

കല്ലേലി രാഘവൻ പിളള

ജനനം 21-03-1929

മാതാവ്‌ കല്ലേലി വീട്ടിൽ കമലമ്മ

പിതാവ്‌ കളത്തിൽ ഗോപാല പിളള

ആലപ്പുഴ എസ്‌. ഡി. വി. സ്‌കൂളിലും ചങ്ങനാശ്ശേരി എൻ. എസ്‌. എസ്‌. ഹിന്ദു കോളജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ആലപ്പുഴ എസ്‌. ഡി. കോളേജിലും തിരുവനന്തപുരം മാർ തിയോഫിലസ്‌ ട്രെയിനിംങ്ങ്‌ കോളേജിലും വിദ്യാഭ്യാസം

1952 മുതൽ 1989 വരെ ആലപ്പുഴ എസ്‌. ഡി. വി. യിൽ അധ്യാപകനായും പ്രഥമാധ്യാപകനായും സേവനം.

തുടർന്ന്‌ എം. ഇ. എസ്‌. ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂളിൽ പ്രിൻസിപ്പൽ.

അനേകം കലാ സാംസ്‌കാരിക സമിതികളിൽ അംഗം.

ജില്ലാശിശുക്ഷേമ സമിതിയുടെ ഉപാധ്യക്ഷൻ, വിദ്യാലയ പരിപോഷക സമിതിയുടെ ഉപാധ്യക്ഷൻ, സർഗ്ഗ കൈരളിയുടെ അധ്യക്ഷൻ, ആകാശവാണിയിൽ ഉപദേശക സമിതി അംഗം, ജവാഹർ ബാലഭവന്റെ സ്ഥാപക ഡയറക്‌ടർ, ജില്ലയിലെ റോഡ്‌ സുരക്ഷാ സമിതി അംഗം, അഴിമതി നിരോധന സമിതി അംഗം, നിയമ സഹായ സമിതി അംഗം, ജില്ലാ സാക്ഷരതാ സമിതി അംഗം, അക്കാദമിക്‌ കൗൺസിലിന്റെ അധ്യക്ഷൻ, എൻ. വൈ. കെ., ബി. എസ്‌. എസ്‌. -ഇവയിൽ കർമ്മ സമിതി അംഗം, ഭവന നിർമ്മാണ സഹകരണ സംഘം ഡയറക്‌ടർ, തുടങ്ങി അനേകം രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്‌.

‘മുഖരേഖ’യുടെ ചീഫ്‌ എഡിറ്റർ.

‘നല്ല കുട്ടി’ എന്ന ബാല സാഹിത്യ കൃതിക്ക്‌ 1964 -ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ നിന്നു സമ്മാനം ലഭിച്ചു. അധ്യാപകർക്കുളള ദേശീയ പുരസ്‌ക്കാരം 1985 - ൽ നേടി.

മഹാകവി രവീന്ദ്രനാഥ്‌ ടാഗൂറിന്റെ ജന്മശതവാർഷികാഘോഷത്തോടനുബന്ധിച്ച്‌ അഖിലേന്ത്യാ ടാഗൂർ ശതാബ്‌ദി ആഘോഷ സമിതിയുടെ പുരസ്‌കാരം ലഭ്യമായി.

നല്ലകുട്ടി, സോക്രട്ടിസിന്റെ കൂടെ, കരളിൽ ഒരു മുള്ള്‌, യാത്ര, മുഖശ്രീ, നിലാവെട്ടം, തോന്നൽക്കുരുന്നുകൾ എന്നിവ പ്രധാന കൃതികൾ.

ഭാര്യ ഃ എൻ. വിദ്യാവതി (എറണാകുളം നെടുവേലി). മക്കൾ ഃ ഡോ. എൻ. ആർ. ചിത്ര (സെന്റ്‌ ജോസഫ്‌സ്‌ വനിതാ കോളേജ്‌, ആലപ്പുഴ), എൻ. ആർ. ബാലഗോപാലൻ (ബാങ്ക്‌ എക്‌സിക്യൂട്ടിവ്‌, ഹോങ്കോങ്ങ്‌), എൻ. ആർ. ശ്രീദേവി (എൻജിനീയർ, സിങ്കപ്പൂർ).

വിലാസംഃ ‘ശ്രീവിദ്യ’, തോണ്ടൻകുളങ്ങര, ആലപ്പുഴ - 688006.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited