Sep 25 08:33:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാറാ തോമസ്‌

സാറാ തോമസ്‌

1934 സെപ്‌റ്റംബർ 14-ന്‌ ജനിച്ചു. പിതാവ്‌ഃ വർക്കി എം.മാത്യു. മാതാവ്‌ഃ സാറാമ്മ.

തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്‌കൂൾ, വിമൻസ്‌ കോളജ്‌, യൂനിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളില വിദ്യാഭ്യാസം. ബി.എസ്‌സി. ബിരുദം. 1969-ൽ ആദ്യനോവൽ, ജീവിതമെന്ന നദി പ്രസിദ്ധപ്പെടുത്തി. അസ്‌തമയം, വെളളിരേഖകൾ, അർച്ചന, മുറിപ്പാടുകൾ, പവിഴമുത്ത്‌, കെടാത്ത കൈത്തിരി, ആ മനുഷ്യൻ നീതന്നെ, ദൈവമക്കൾ, ഗ്രഹണം, അഗ്‌നിശുദ്ധി, ചിന്നമ്മു, പ്രിയേ മാപ്പുതരൂ, വലക്കാർ, നീലക്കുറിഞ്ഞികൾ ചുവക്കുംനേരം, (നോവലുകൾ) പെൺമനസ്സുകൾ (ലഘുനോവലുകൾ), ഗുണിതം തെറ്റിയ കണക്കുകൾ, ഇണങ്ങാത്ത മുഖങ്ങൾ, ഒറ്റപ്പെട്ട നിമിഷങ്ങൾ, സാറാ തോമസിന്റെ കഥകൾ, തെളിയാത്ത കൈരേഖകൾ (കഥാസമാഹാരങ്ങൾ) എന്നിവ ഇതര കൃതികൾ. അസ്‌തമയം, പവിഴമുത്ത്‌, അർച്ചന, മുറിപ്പാടുകൾ എന്നീ നോവലുകൾ ചലച്ചിത്രമായിട്ടുണ്ട്‌. മുറിപ്പാടുകളുടെ ചലച്ചിത്രാവിഷ്‌കാരമായ ‘മണിമുഴക്ക’ത്തിന്‌ സംസ്‌ഥാന ചലച്ചിത്ര അവാർഡും പ്രാദേശികചലച്ചിത്രത്തിനുളള രജതകമലവും ലഭിച്ചു. സംസ്‌ഥാന ചലച്ചിത്ര അവാർഡ്‌ കമ്മിറ്റിയിലും കേരള ഫിലിം സർട്ടിഫിക്കേഷൻ കമ്മിറ്റിയിലും അംഗമായിരുന്നു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗണസിലിലും തിരുവനന്തപുരം ദൂരദർശന്റെ ഫിലിം സ്‌കാനിങ്ങ്‌ കമ്മിറ്റിയിലും അംഗം.

ഭർത്താവ്‌ ഡോ. തോമസ്‌ സക്കറിയ. മക്കൾഃ ശോഭ, ദീപ.

വിലാസംഃ

പ്രശാന്ത്‌

നന്ദാവനം റോഡ്‌

തിരുവനന്തപുരം- 695 033


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited