Nov 20 23:15:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ചന്ദ്രികാ ശങ്കരനാരായണൻ

ഡോ. ചന്ദ്രികാ ശങ്കരനാരായണൻ

1943 ജൂൺ 13ന്‌ ആലപ്പുഴ ജില്ലയിലെ നീലംപേരൂരിൽ ജനിച്ചു. പിതാവ്‌ഃ ശ്രീ. നീലംപേരൂർ എൻ.വി. പണിക്കർ. മാതാവ്‌ ഃ ശ്രീമതി. കെ.കെ. ഗൗരിക്കുട്ടി അമ്മ.

നീലംപേരൂരിലും കുറിച്ചിയിലുമായി സ്‌കൂൾ വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. ഹിന്ദുകോളേജിൽ നിന്ന്‌ ഫസ്‌റ്റ്‌ ക്ലാസ്സോടെ എം.എ.ബിരുദം(1967). അതേ വർഷം തന്നെ വാഴൂർ എസ്‌.വി.ആർ.എൻ.എസ്‌.എസ്‌. കോളേജിൽ ലക്‌ചററായി നിയമനം ലഭിച്ചു.

യു.ജിസി. ഫെലോഷിപ്പോടെ 1991ൽ കേരള സർവ്വകലാശാലയിൽ നിന്ന്‌ പി.എച്ച്‌.ഡി.

വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ തന്നെ പ്രബന്ധരചന, പ്രഭാഷണം, കവിതാലാപനം മുതലയാവയ്‌ക്ക്‌ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്‌. ഇ.ആർ.രാജരാജവർമ്മ-മലയാളത്തിന്റെ രാജശില്‌പി, വയലാർ രാമവർമ്മ-ഋതുഭേദങ്ങൾക്കുവർണ്ണം പകർന്ന കവി, ഗുരുപ്രസാദം എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ശ്രീ. ഒ.എൻ.വി. കുറുപ്പ്‌ എഡിറ്റ്‌ചെയ്‌ത ‘ഒരു ഗന്ധർവ്വൻ ഈ വഴി വന്നു’ എന്ന കൃതിയിലെ ‘ഗന്ധർവ്വന്റെ കഥ’യാണ്‌ മറ്റൊരു രചന. 1986-ൽ കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചൻ സ്‌മാരക പുരസ്‌കാരം.

ഇപ്പോൾ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ പ്രഫസറാണ്‌.

ഭർത്താവ്‌ ഃ പ്രശസ്‌ത കവി. പ്രഫ.തകഴി ശങ്കരനാരായണൻ.

മക്കൾഃ സന്ധ്യ, ശ്രീലത

വിലാസംഃ

ശങ്കരാഭരണം

തൈക്കാട്‌ പി.ഒ.

തിരുവനന്തപുരം.

ഫോൺഃ 62620.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited