Sep 20 03:36:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കുര്യാസ്‌ കുമ്പളക്കുഴി

 

By the same author


ഡോ. കുര്യാസ്‌ കുമ്പളക്കുഴി

കുറവിലങ്ങാട്‌ മാപ്പിളപറമ്പിൽ കുമ്പളക്കുഴി കുടുംബാംഗം. കേരള സർവകലാശാലയിൽ നിന്നു ബി.എ., എം.എ., പി.എച്ച്‌.ഡി. ബിരുദങ്ങൾ. മൂവാറ്റുപുജ നിർമ്മലാകോളജിലും കുറവിലങ്ങാടു ദേവമാതാ കോളജിലും അധ്യാപകൻ.

1985-ൽ കേരള സർവകലാശാലയിൽ നിന്നു ഡോക്‌ടറേറ്റ്‌. 1989 മുതൽ മഹാത്‌മാഗാന്ധി സർവകലാശാലയിൽ സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സിൽ അധ്യാപകൻ. 1992-96 ൽ സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ. പോസ്‌റ്റ്‌ ഡോക്‌ടറൽ സംരംഭം എന്ന നിലയിൽ മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ എല്ലാകൃതികളും കണ്ടെടുത്ത്‌ 1988ൽ കട്ടക്കയം കൃതികൾ എന്ന ബൃഹദ്‌ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. സിസ്‌റ്റർ മേരി ബനീഞ്ഞയുടെ മുഴുവൻ കൃതികളും സമാഹരിച്ച്‌ 1997ൽ ബനീഞ്ഞാക്കവിതകൾ എന്ന മറ്റൊരു ബൃഹദ്‌ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. നിധീരി ജോൺവക്കീൽ, അതിരുകളില്ലാതെ ആശാൻ കവിത, മൃത്യുബോധം മലയാള കാല്‌പനിക കവിതയിൽ, കലയുടെ ആത്‌മാവ്‌, നിന്ദിതർക്കും പീഡിതർക്കും വേണ്ടി, ഇന്ദ്രപ്രസ്ഥത്തിലെ ദാർശനികൻ, ആർഷരത്നങ്ങൾ, കട്ടക്കയം കവിയും മനുഷ്യനും, ഗൃഹസ്ഥാശ്രമം, ഗംഗയിലൊരു പ്രഭാതം, എനിക്കും ഒരു മുഖം മൂടി വേണം, പ്രസംഗിക്കുക പ്രസംഗകനാവുക എന്നിവ പ്രധാനകൃതികൾ. കട്ടക്കയം കൃതികൾക്ക്‌ കേരളസാഹിത്യഅക്കാദമിയുടെ പാരിതോഷികവും കട്ടക്കയം കവിസദസ്സിന്റെ സ്വർണ മെഡലും ലഭിച്ചു.

കലയുടെ ആത്‌മാവിന്‌ 1996 ലെ കെ.സി.ബി.സി.സാഹിത്യ അവാർഡു ലഭിച്ചു.

ഭാര്യഃ ഏലമ്മ. മക്കൾഃ സിജി, സിമി, സിസി.

വിലാസംഃ

സ്‌കൂൾ ഓഫ്‌ ലെറ്റേഴ്‌സ്‌,

മഹാത്‌മാഗാന്ധി സർവകലാശാല,

കോട്ടയം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited