Sep 24 09:53:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.പി.നായർ

എൻ.പി.നായർ

1913 ഡിസംബർ 10-ന്‌ ജനിച്ചു. അച്‌ഛൻഃ എസ്‌. നാരായണപിളള. അമ്മഃ ദേവി നങ്ങേലിഅമ്മ. 1934-ൽ രസതന്ത്രത്തിൽ ബിരുദമെടുത്തു. മലയായിൽ കാർഷിക ഗവേഷണമേഖലയിൽ രസതന്ത്രജ്ഞനായി. തുടർന്ന്‌ ജില്ലാ കെമിസ്‌റ്റും. 1943-ൽ ഉദ്യോഗം രാജിവച്ച്‌ ഐ.എൻ.എ.യിൽ ചേർന്നു. 1950-ൽ കേരളത്തിലെത്തി അദ്ധ്യാപകവൃത്തി സ്വീകരിച്ചു. 1974-ൽ ജോലിയിൽനിന്ന്‌ വിരമിച്ചു. സ്വാതന്ത്ര്യസമരസേനാനികൾക്കുളള താമ്രപത്രം ലഭിച്ചിട്ടുണ്ട്‌.

കേരള വിദ്യാഭ്യാസവകുപ്പിനുവേണ്ടി സയൻസ്‌ റീഡേഴ്‌സ്‌ വിഭാഗത്തിൽ സ്‌ഫോടകവസ്‌തുക്കൾ, റെയിൽവേ-ഇന്നലെ ഇന്ന്‌ നാളെ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. ഐ.എൻ.എയും നേതാജിയും (വിവർത്തനം), ജാലിയൻവാലാദുരന്തം, ക്വിറ്റ്‌ ഇന്ത്യാ സമരം, നേതാജി സുഭാസ്‌ ചന്ദ്രബോസ്‌, ഓപ്പറേഷൻ ബ്ലൂസ്‌റ്റാർ, ആൻഡമാനിലൂടെ, സുഭാസിന്റെ സാഹസികയാത്രകൾ, നേതാജിയുടെ രാഷ്‌ട്രസേവനങ്ങൾ, നേതാജി എവിടെ? 1946-ലെ ഇന്ത്യൻ നാവിക ലഹള എന്നിവ മറ്റു കൃതികൾ.

ഭാര്യഃ ഭാർഗവി അമ്മ. മക്കൾഃ റാണി, ഡോ.ചന്ദ്രസേനൻ, ശ്രീദേവി, ഹരി.

വിലാസംഃ

ആസാദ്‌ ഭവൻ

അഞ്ചാലുംമൂട്‌

പെരിനാട്‌, കൊല്ലം 691 601


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited