Nov 19 20:53:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഏവൂർ പരമേശരൻ

ഏവൂർ പരമേശരൻ

1927 മെയ്‌ 29-ന്‌ ജനിച്ചു. കെരള സർവകലാശാലയിൽനിന്ന്‌ മലയാളം എം.എ. ഒന്നാം ക്ലാസിൽ ഒന്നാമതായി ജയിച്ച്‌ ‘ഡോ. ഗോദവർമ്മ സമ്മാനം’ നേടി. യൂനിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിയായിരിക്കെ കൊല്ലത്തു നടന്ന ഇന്റർ കൊളീജിയറ്റ്‌ പ്രസംഗമത്സരത്തിൽ പങ്കെടുത്ത്‌ ഒന്നാം സ്‌താനവും കോളജിനുവേണ്ടി ട്രോഫിയും കരസ്‌ഥമാക്കി. ​‍ാമ്പതുകളിൽ തിരുവനന്തപുരത്ത്‌ പ്രശസ്‌ത നിലയിൽ പ്രവർത്തിച്ചിരുന്ന ‘കലാവേദി’ എന്ന അമച്ച്വർ നാടക സംഘടനയിൽ അംഗമായിരുന്നു.

പന്തളം എൻ.എസ്‌.എസ്‌. കോളജ്‌, കാലടി ശ്രീശങ്കര കോളജ്‌, മലയാളം ലെക്‌സിക്കൻ, ദൽഹി യൂനിവേഴ്‌സിറ്റി, യൂനിയൻ പബ്ലിക്‌ സർവീസ്‌ കമ്മീഷൻ എന്നി സ്‌താപനങ്ങളിൽ ജോലി നോക്കി. 1985ൽ സർവീസിൽനിന്നു പിരിയുമ്പോൾ യു.പി. എസ്‌.സി.യിൽ ജോയിന്റ്‌ ഡയറക്‌ടർ.

കവിത, സാഹിത്യഗവേഷണം, ചിന്ത, ഉപന്യാസം, ഭാലസാഷിത്യം തുടങ്ങി വിവിധ ശാഖകളിൽ മുപ്പതിൽപരം ക,തികളുടെ കർത്താവ്‌. കുഞ്ചൻനമ്പയാരുടെ തുളളലുകളെ അധികരിച്ചു നടത്തിയ ഗവേഷണപഠനം സർവകലാശാലാതലത്തിൽ അംഗികരിക്കപ്പെട്ടിട്ടുണ്ട്‌. മോഡേൺ മുക്‌തകങ്ങൾ എന്ന പേരിൽ രചിച്ച ഹാസ്യരസപ്രധാനങ്ങളായ ഒറ്റ ശ്ലോകങ്ങൾ ആയിരത്തിയഞ്ഞൂറോളം വരും. മലയാളത്തിലെ ആദ്യ ആത്‌മകഥാകാവ്യം എന്നു വിശേഷിപ്പിക്കാവുന്ന ആത്‌മസംഗീതവും കവിതാഗ്രന്ഥങ്ങളിൽ ഉൾപ്പെടുന്നു.

കേരള സാഹിത്യ അക്കാദമി ​‍ാവാർഡ്‌ ഉൾപ്പെടെ അഞ്ചു സമ്മാനങ്ങൾ ബാലസാഹിത്യകൃതികൾക്കു ലഭിച്ചു. കൊച്ചുകുട്ടികളക്കുവേണ്ടി തയ്യാറാക്കിയ രാമായണത്തിനും മഹാഭാരതത്തിനും പുറമെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന നാനൂറിൽപരം നാടോടിക്കഥകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അവയുടെ തിരഞ്ഞെടുത്ത കഥകൾ ഉൾക്കൊളളിച്ചുകൊചുളള പതിപ്പുകളാണ്‌ വിശ്വപ്രസിദ്ധ ബാലകഥകളും ഭാരതീയ നാടോടിക്കഥകളും.

വിലാസം

‘നർമ്മദ’

ഹരിപ്പാട്‌ - 690514


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited