Aug 18 17:53:58 2017 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുട്ടികൃഷ്‌ണമാരാർ

കുട്ടികൃഷ്‌ണമാരാർ

തൃപ്രങ്ങോട്ടു കിഴക്കേമാരാത്തു ലക്ഷ്‌മിമാരാസ്യാരുടെയും കരിക്കാട്ടുമാരാത്തു കൃഷ്‌ണമാരാരുടെയും മകനായി 1900 ജൂൺ 14-​‍ാം തീയതി ജനിച്ചു. വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ പണ്ഡിതകേസരികളുടെ വിഹാരരംഗമായിരുന്ന ‘സഹൃദയ’ തുടങ്ങിയ സംസ്‌കൃത പത്രികകളിൽ മാരാരുടെ ലേഖനങ്ങൾ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു.

15കൊല്ലത്തോളം മഹാകവി വളളത്തോളിന്റെ അന്തേവാസിയായിരുന്നു. അദ്ദേഹത്തിന്റെ കൃതികളുടെ പ്രസാധകനായിട്ടും, കുട്ടികളുടെ സംസ്‌കൃതാദ്ധ്യാപകനായിട്ടും, ഒടുവിലത്തെ ആറു കൊല്ലത്തോളം കേരളകലാമണ്ഡലത്തിലെ ‘സാഹിത്യാചര്യ’നായിട്ടും. വളളത്തോളുമായുളള അടുപ്പം മാരാരുടെ ശ്രദ്ധയെ സംസ്‌കൃതത്തിൽനിന്നു മലയാളസാഹിത്യത്തിലേയ്‌ക്ക്‌ തിരിച്ചു.

1938 മുതൽ 1961 വരെ മാതൃഭൂമിയിലെ പ്രൂഫ്‌ വായനക്കാരനായിരുന്നു. ഈയിടയ്‌ക്കാണ്‌ കാര്യമായ സാഹിത്യപരിശ്രമങ്ങളെല്ലാമുണ്ടായത്‌. ‘മലയാളശൈലി’ മുതൽ ‘കല ജീവിതംതന്നെ’ വരെയുളള കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited