Sep 20 13:25:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തിക്കോടിയൻ

തിക്കോടിയൻ

ജനനം 1916 ഫെബ്രുവരി 15ന്‌ കോഴിക്കോടിനടുത്ത്‌ തിക്കോടി ഗ്രാമത്തിൽ. യഥാർത്ഥ പേര്‌ പി. കുഞ്ഞനന്തൻനായർ. ബാല്യത്തിൽതന്നെ അച്‌ഛനും അമ്മയും മരിച്ചു. സെക്കന്ററി വിദ്യാഭ്യാസത്തിനുശേഷം അദ്ധ്യാപകനായി. കവിതയിലൂടെ സാഹിത്യത്തിൽ തുടക്കം. സഞ്ഞ്‌ജയന്റെ ‘വിശ്വരൂപം’, ‘മാതൃഭൂമി’ തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ കൃതികൾ പ്രസിദ്ധീകരിച്ചു. മുപ്പതോളംനാടകങ്ങൾ, അഞ്ചു നോവലുകൾ, നൂറോളം നാടകങ്ങൾ, ഒട്ടധികം കവിതകൾ, നർമ്മലേഖനങ്ങൾ, സിനിമാ തിരക്കഥകൾ തുടങ്ങി സാഹിത്യരംഗത്തെ സംഭാവന വിപുലമാണ്‌​‍ാ

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ്‌, ഓടക്കുഴൽ അവാർഡ്‌, ഭാരതീയ ഭാഷാ പരിഷത്ത്‌ അവാർഡ്‌, വയലാർ അവാർഡ്‌, കേരള സ്‌റ്റേറ്റ്‌ ഫിലിം തിരിക്കഥ അവാർഡ്‌ (ഉത്തരായണം), സംസ്‌ഥാന പ്രൊഫഷണൽ നാടക അവാർഡ്‌ തുടങ്ങിയ പുരസ്‌ക്കാരങ്ങൾ. ‘യാഗശില’, ‘ഒരേ കുടുംബം’ റേഡിയോ പ്രോഗ്രാം ആകാശവാണിയുടെ നാഷണൽ നെറ്റ്‌വർക്കിൽ വരുകയും ഇന്ത്യയിലെ എല്ലാ ഭാഷകളിലും പ്രക്ഷേപണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. 1986 മുതൽ കേരള സംഗീതനാടക അക്കാദമി ഫെല്ലോ. മകൾഃ പുഷ്‌പ.

പ്രധാന കൃതികൾഃ പുഷ്‌പവൃഷ്‌ടി, ഒരേ കുടുംബം, ജീവിതം, പ്രസവിക്കാത്ത അമ്മ, പുതുപ്പണം കോട്ട, യാഗശില (നാടകം) അശ്വഹൃദയം, ചുവന്ന കടൽ, പഴശ്ശിയുടെ പടവാൾ (നോവൽ) അരങ്ങുകാണാത്തനടൻ.

വിലാസംഃ

പുഷ്‌പശ്രീ

പറയഞ്ചേരി, മാവൂർ റോഡ്‌

കോഴിക്കോട്‌ - 673 016.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited