Nov 14 06:25:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഭയദേവ്‌

 


അഭയദേവ്‌

1913 ജൂൺ 25-ന്‌ ജനിച്ചു. കവി, ബഹുഭാഷാപണ്ഡിതൻ, നിഘണ്ടുകർത്താവ്‌, വിവർത്തകൻ, നാടകകൃത്ത്‌, നാടക-ചലച്ചിത്രഗാന രചയിതാവ്‌, സിനിമ ഡബ്ബിങ്ങ്‌ രംഗത്തെ അതികായൻ എന്നീ നിലകളിൽ പ്രശസ്‌തൻ. ഹിന്ദി പ്രചാരണരംഗത്ത്‌ സജീവമായി പ്രവർത്തിച്ചു. ‘വിശ്വഭാരതി’ എന്ന ഹിന്ദി മാസികയുടെ പത്രാധിപരായിരുന്നു. 1948 മുതൽ 66 വരെയുളള കാലത്ത്‌ എഴുപത്തിയഞ്ചിൽപരം ചലച്ചിത്രങ്ങൾക്ക്‌ ഗാനരചന നിർവ്വഹിച്ചു. ‘ശങ്കരാഭരണം’ തുടങ്ങി നൂറോളം അന്യഭാഷാ ചിത്രങ്ങൾക്ക്‌ മൊഴിമാറ്റം നിർവഹിച്ചു. അനേകം അവാർഡുകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. കേരള ഗവൺമെന്റ്‌ 1995-ൽ മലയാള സിനിമാരംഗത്തെ സമഗ്ര സംഭാവനകൾക്കുളള ജെ.സി.ഡാനിയൽ അവാർഡ്‌ നല്‌കി ആദരിച്ചു.

2000 ജൂലൈ 26ന്‌ അന്തരിച്ചു.

ഭാര്യഃ പാറുക്കുട്ടിയമ്മ (ജീവിച്ചിരിപ്പില്ല)

മക്കൾഃ അരവിന്ദൻ, രാജീവ്‌.

ഹിന്ദി-മലയാളം നിഘണ്ടു, ഭൂമികന്യാസീത, കസേരയുടെ കഥ (നാടകങ്ങൾ), ഗൗതമബുദ്ധൻ, ഭോജരാജാവ്‌ (ബാലസാഹിത്യം) തുടങ്ങി ഇരുപതിലധികം കൃതികൾ.

%


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited