Nov 13 12:02:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.കെ.കെ. നായർ

എം.കെ.കെ. നായർ

1920 ഡിസംബർ 29ന്‌ തിരുവനന്തപുരത്ത്‌ മേപ്പളളി വീട്ടിൽ ജനിച്ചു. അച്‌ഛൻ കേശവപിളള. അമ്മ ജാനകി അമ്മ. തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ ബി.എ.യ്‌ക്കു ചേർന്നു(1937). മദിരാശി സർവകലാശാലയിൽനിന്നു ബി.എ. (ഫിസിക്‌സ്‌) ഒന്നാം ക്ലാസ്സിൽ ഒന്നാം റാങ്കോടെ ജയിച്ചു (‘39). പിന്നീട്‌ എഫ്‌.എൽ.പരീക്ഷയും. എഫ്‌.എ.സി.റ്റി. യുടെ മാനേജിങ്ങ്‌ ഡയറക്‌ടർ(’59-71‘), കേരളാ മാനേജ്‌മെന്റ്‌ അസോസിയേഷന്റെയും കേരള പ്രൊഡക്‌ടിവിറ്റി കൗൺസിലിന്റെയും സ്‌ഥാപകാദ്ധ്യക്ഷൻ. സ്വകാര്യപൊതുസഹകരണമേഖലകളുടെ പരമോന്നതസമിതിയായ ഫെർട്ടിലൈസർ അസോസിയേഷൻ ചെയർമാൻ(’65-67‘). കേന്ദ്രഗവൺമെന്റ്‌ രാസവളത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ശിവരാമൻ കമ്മിറ്റി അംഗം(’66). കേരള കലാമണ്ഡലം ചെയർമാൻ (‘66-71’).

ആരോടും പരിഭവമില്ലാതെ, കഥകളി, ആട്ടക്കഥയമ്മാവൻ കഥ പറയുന്നു, കഥകളി- എ ടോട്ടൽ തീയറ്റർ, ക്ലാസിക്കൽ ആർട്‌സ്‌ ഒഫ്‌ കേരള എന്നിവയാണ്‌ കൃതികൾ.

ഭാര്യഃ സൗദാമിനിയമ്മ. മക്കൾഃ ഗോപിനാഥ്‌, രവീന്ദ്രനാഥ്‌, രഘുനാഥ്‌.

1987 സെപ്‌റ്റംബർ 27നു ദിവംഗതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited