Nov 15 00:49:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ആൽബർട്ട്‌ നമ്പ്യാപറമ്പിൽ

ഡോ. ആൽബർട്ട്‌ നമ്പ്യാപറമ്പിൽ

1931 ഓഗസ്‌റ്റ്‌ 13നു മൂവാറ്റുപുഴയ്‌ക്കടുത്ത്‌ വാഴക്കുളത്തു ജനിച്ചു. സി.എം.ഐ.സഭയിൽ 1959 മാർച്ച്‌ 19നു പൗരോഹിത്യം സ്വീകരിച്ചു. റോമിൽ നിന്നു ഡോക്‌ടർ ബിരുദം നേടി. ബാംഗ്‌ളൂർ ധർമ്മാരാം കോളെജിൽ തത്ത്വശാസ്‌ത്ര പ്രൊഫസ്സറായിരുന്നു. കേരള ദാർശനിക സമിതിയുടെ കാര്യദർശിയായി നിരവധി വർഷം സേവനമനുഷ്‌ഠിച്ചു. അക്കാലത്ത്‌ അദ്ദേഹം എഡിറ്റു ചെയ്‌ത മനുഷ്യൻ ദാർശനികദൃഷ്‌ടിയിൽ, ഈശ്വരദർശനം, സ്വാതന്ത്ര്യം ദാർശനികദൃഷ്‌ടിയിൽ, മൂല്യദർശനം, അസ്‌തിത്വം ദാർശനികദൃഷ്‌ടിയിൽ, സാഹിത്യവും ദർശനവും തുടങ്ങിയ ഗ്രന്ഥങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ധർമ്മശാസ്‌ത്രവീഥിയിൽ, എന്നെത്തിരഞ്ഞു ഞാൻ തുടങ്ങിയ കൃതികളും ഡോ.ആൽബർട്ട്‌ നമ്പ്യാപറമ്പിലിന്റെ പ്രതിഭയെ തെളിച്ചു കാട്ടുന്നു. മതാന്തരസംവാദത്തിന്‌ അദ്ദേഹത്തിന്റെ സംഭാവന അവിസ്‌മരണീയമാണ്‌. എറണാകുളം ചാവറ കൾച്ചറൽ സെന്റർ, തൊടുപുഴ ഉപാസന, കൊരണ്ടക്കാട്‌ സംഗമം തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങൾ ഡോ.ആൽബർട്ടിന്റെ ഭാവനയിൽ മുളച്ചു വളർന്നവയാണ്‌. ഇപ്പോൾ അമേരിക്കയിൽ ഇടവകസേവനം അനുഷ്‌ഠിക്കുന്നു.

സ്ഥിരം വിലാസംഃ

കാർമൽ പ്രൊവിൻഷ്യൽ ഹൗസ്‌

മുവാറ്റുപുഴ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited