Nov 16 08:42:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.വി. വാസുദേവഭട്ടതിരി

സി.വി. വാസുദേവഭട്ടതിരി

1920-ൽ പന്തളത്തിനടുത്ത്‌ ചെറുമുഖയിൽ ജനിച്ചു.

ബി.എ., ബി.എൽ., ബി.എഡ്‌., എം.എ. (സംസ്‌കൃതം), എം.എ. (മലയാളം) പരീക്ഷകൾ ജയിച്ചു. അഡ്വക്കേറ്റ്‌ (1950‘58), ഹൈസ്‌കൂൾ അധ്യാപകൻ (’67-‘78), വിശ്വവിജ്‌ഞ്ഞാനകോശം എഡിറ്റർ (’88-‘90) എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാരതീയ ദർശനങ്ങൾ, രാമവിചാരധാര (കവിത), നല്ല മലയാളം, അഭിനവ മലയാളവ്യാകരണം, ഭാഷാശാസ്‌ത്രം, കേരളപാണിനീയത്തിലൂടെ, ഔചിത്യവിചാരം, രാമായണം, യുദ്ധകാണ്ഡം, നിയമം അന്നും ഇന്നും, ചെസ്സ്‌ എന്നീ പ്രബന്ധത്തിന്‌ ഗുരുവായൂർ ദേവസ്വത്തിൽനിന്നുളള സമ്മാനവും ഭാരതീയദർശനങ്ങൾക്ക്‌ കേരള സാഹിത്യ അക്കാദമി അവാർഡും നേടി. ഭഗവത്‌ഗീത, ഗീതഗോവിന്ദം, ചിന്താവിഷ്‌ടയായ സീത, കിരാതം തുളളൽ, കേരളപാണിനീയം ഇവയ്‌ക്കു വ്യാഖ്യാനങ്ങൾ രചിച്ചു. നാരായണീയം, സുഭാഷിതത്രിശതി, ഭഗവത്‌ഗീത, വിശാഖവിജയം, ധ്വന്യാലോകം, കുവലയാനന്ദം എന്നീ ഗ്രന്ഥങ്ങൾ സംസ്‌കൃതത്തിൽനിന്നും, അൽബേർ കമ്യുവിന്റെ അന്യർ, പതനം എന്നീ നോവലുകൾ ഫ്രഞ്ചിൽനിന്നും വിവർത്തനം ചെയ്‌തു.

ഭാരതേന്ദു എന്ന സംസ്‌കൃത മഹാകാവ്യവും രചിച്ചിട്ടുണ്ട്‌.

ഭാര്യ ഃ സാവിത്രീദേവി. മക്കൾ ഃ രമാദേവി, വസുദേവഭട്ടതിരി, വിധുഭൂഷൻലാൽ, ഗീത.

വിലാസംഃ

ഗീതാഭവൻ

ഐരാണിക്കുടി പി.ഒ.

പന്തളം - 689515


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited