Sep 19 20:06:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റവ. ഡോ.മാത്യു ഡാനിയൽ

റവ. ഡോ.മാത്യു ഡാനിയൽ

പത്തനംതിട്ട ജില്ലയിൽ കൈപ്പട്ടൂർ ഗ്രാമത്തിൽ ജനനം, 1950 ആഗസ്‌റ്റിൽ. പിതാവ്‌ഃ ജോൺ ഡാനിയൽ. മാതാവ്‌ഃ തങ്കമ്മ ഡാനിയൽ. പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളജ്‌, കേരള സർവകലാശാല മലയാളവിഭാഗം, മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള സർവകലാശാലയിൽ നിന്ന്‌ മലയാളഭാഷയും സാഹിത്യവും ഐച്‌ഛികവിഷയമായി സ്വീകരിച്ച്‌ എം.എ.എം.ഫിൽ; പി.എച്ച്‌.ഡി. ബിരുദങ്ങൾ. സെറാമ്പൂർ സർവകലാശാലയിൽ നിന്ന്‌ ദൈവശാസ്‌ത്രത്തിൽ ബിരുദം. 1979 മുതൽ കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ മലയാളവിഭാഗത്തിൽ അദ്ധ്യാപകൻ. ‘ക്രൈസ്‌തവസംസ്‌കാരത്തിന്റെ മുഖങ്ങൾ’, ‘കേരളക്രൈസ്‌തവ സംസ്‌കാരം’, ‘സ്‌നേഹത്തിന്റെ സന്നിധാനത്തിൽ’, ‘ഭൂമിയുടെ ഉപ്പ്‌ ലോകത്തിന്റെ വെളിച്ചം’, ‘വെളിച്ചം തേടി വീണ്ടും’ തുടങ്ങിയവയാണ്‌ കൃതികൾ.

ഭാര്യഃ എം.ശാന്തമ്മ.

മക്കൾഃ ജീവാ മാത്യു, ജോയൽ ഡാനി മാത്യു.

വിലാസംഃ

‘നമിത’

പ്ലാംകൂട്ടത്തിൽ,

കൈപ്പട്ടൂർ പി.ഒ.

പത്തനംതിട്ട- 689 648.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited