Nov 21 04:03:18 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എൻ. വി. പി. ഉണിത്തിരി

ഡോ. എൻ. വി. പി. ഉണിത്തിരി

1945 ഡിസംബർ 15-ന്‌ കണ്ണൂർ ജില്ലയിൽ ചെറുതാഴം പഞ്ചായത്തിൽ കുളപ്പുറത്ത്‌ ജനിച്ചു. പേര്‌ പത്‌മനാഭൻ. അച്‌ഛൻ ഃ തെക്കെ ചന്ദ്രമന ഇല്ലത്ത്‌ ഗോവിന്ദൻ നമ്പൂതിരി. അമ്മ ഃ നൂഞ്ഞിൽ വടക്കേ മഠത്തിൽ പാപ്പപ്പിള്ളയാതിരി അമ്മ. മാടായി ഗവ. ഹൈസ്‌കൂളിൽനിന്ന്‌ എസ്‌. എസ്‌. എൽ. സിയും കണ്ണൂർ ഗവ. ബേസിക്‌ ട്രയിനിങ്ങ്‌ സ്‌കൂളിൽനിന്ന്‌ ടി. ടി. സി യും പാസായശേഷം പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായി 1965-ൽ ജോലി തുടങ്ങി. പ്രൈവറ്റായി പഠിച്ച്‌ മലയാളം വിദ്വാൻ, ബി. ഇ. (മലയാളം), എം. എ. (സംസ്‌കൃതം) എന്നിവ പാസ്സായി. 1974-ൽ കല്യാശ്ശേരി ഗവ. ഹൈസ്‌കൂളിൽ ഭാഷാധ്യാപകനായി ജോലി ചെയ്യവേ, കേരള സർവകലാശാലാ സംസ്‌കൃത വിഭാഗത്തിൽ പിഎച്ച്‌. ഡി. ക്കു ചേർന്നു. 1975-ൽ അവിടെത്തന്നെ ലക്‌ചററായി. 1978-ൽ കോഴിക്കോട്‌ സർവകലാശാലയിലേക്കു മാറി. 1985 മുതൽ 1996 വരെ അവിടെ സംസ്‌കൃത വിഭാഗത്തിന്റെ തലവനായി സേവനമനുഷ്‌ഠിച്ചു. ഇപ്പോൾ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പ്രിൻസിപ്പൽ ഡീൻ ഓഫ്‌ സ്‌റ്റഡീസ്‌ (പ്രൊ വൈസ്‌ ചാൻസലർ). കേരള സർക്കാർ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്‌ ഉപദേശക സമിതിയുടെ ചെയർമാൻ ആയിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്‌ഥാന നിർവാഹകസമിതി അംഗം.

കൃതികൾ ഃ സന്ദേശകാവ്യപ്രസ്‌ഥാനം, ഗവേഷണപ്രബന്ധങ്ങൾ, ഭാരതീയ ദർശനത്തിന്റെ അറിയപ്പെടാത്ത മുഖം, സമൂഹം മതം ദർശനം, പ്രയോഗദീപിക (സംശോധിത സംസ്‌കരണം), സംസ്‌കൃത സാഹിത്യ വിമർശനം, സംസ്‌കൃതത്തിന്റെ നിഴലും വെളിച്ചവും, ശമഎമാ​‍ൂരയപ ​‍ൂത ടമണയസെനവദഎ​‍െ (പകഭ)ഷ ധമകമദനമകവദവുമ (പകഭ)ഷ ശാസ്‌ത്രവും ദർശനവും പ്രാചീന ഭാരതത്തിൽ (വിവ.), വിവേകാനന്ദന്റെ സമകാലികപ്രസക്‌തി, പ്രാചീന ഭാരതീയ ദർശനം, ശങ്കരദർശനം മാർക്‌സിസ്‌റ്റ്‌ വീക്ഷണത്തിൽ (എഡി.), അരാഷ്‌ട്രീയതയുടെ രാഷ്‌ട്രീയം, വളളത്തോളിന്റെ ‘ശിഷ്യനും മകനും’, പി. കുഞ്ഞിരാമൻനായരുടെ ‘നരഭലി’, ഒ.എൻ.വി.യുടെ ‘ഉജ്ജയിനി’ എന്നിവ സംസ്‌കൃതത്തിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറിലേറെ ഗവേഷണ പ്രബന്ധങ്ങളുടെ കർത്താവാണ്‌. പ്രാചീന ഭാരതീയ ദർശനത്തിന്‌ പുത്തേഴൻ അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌.

ഭാര്യ ഃ യു. കെ. ആനന്ദവല്ലി.

മക്കൾ ഃ ആനന്ദവർദ്ധനൻ, പത്‌മജ

വിലാസം

പ്രിൻസിപ്പൽ

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല

കാലടി - 683574


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited