Nov 14 11:04:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാക്കനാടൻ

 

By the same author


കാക്കനാടൻ

ജോർജ്‌ വർഗീസ്‌ കാക്കനാടൻ.

1935 ഏപ്രിൽ 23-നു ജനിച്ചു. 1955-ൽ കെമിസ്‌ട്രി (മെയിൻ)യും ഫിസിക്‌സും (സബ്‌സിഡിയറി) ഐച്‌ഛികവിഷയങ്ങളായെടുത്ത്‌ ബി.എസ്‌സി. പാസ്സായി. രണ്ടു വർഷം രണ്ടു പ്രൈവറ്റ്‌ സ്‌കൂളുകളിൽ അദ്ധ്യാപകനായിരുന്നു. 1957 മുതൽ നാലു വർഷം സതേൺ റെയിൽവേയിലും 1961 മുതൽ 1967 വരെ റെയിൽവേ മിനിസ്‌ട്രിയിലും ജോലിചെയ്‌തു. അതിനിടയിൽ ആഗ്രാ യൂനിവേഴ്‌സിറ്റിയുടെ കീഴിലുളള ഘാസിയാബാദ്‌ എം.എം.എച്ച്‌. കോളജിൽ എം.എ.(ഇക്കണോമിക്‌സ്‌)യ്‌ക്ക്‌ ഒരു വർഷം പഠിച്ചു. 1967-ൽ ജർമനിക്കു പോയി. ലൈപ്‌സിഗിൽ ആറു മാസം ഭാഷ പഠിച്ചു. ആറു മാസം യൂറോപ്പാകെ അലഞ്ഞുനടന്നു. 1968 അവസാനം കേരളത്തിൽ തിരിച്ചെത്തി. കൊല്ലത്ത്‌ സ്‌ഥിരതാമസം. 1984-ൽ ഏറ്റവും മികച്ച നോവലിനുളള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ഒറോതയ്‌ക്കു ലഭിച്ചു. ആൾവാർ തിരുനഗറിലെ പന്നികൾ എന്ന കഥാസമാഹാരത്തിന്‌ വിശ്വദീപം അവാർഡും ഏറ്റവും നല്ല ചെറുകഥയ്‌ക്കുളള കേരള സാഹിത്യ അക്കാദമി അവാർഡും കിട്ടി. 1996-ലെ മുട്ടത്തു വർക്കി സാഹിത്യ അവാർഡ്‌ ഉഷ്‌ണമേഖലയ്‌ക്കു ലഭിച്ചു. ഏഴാം മുദ്ര, വസൂരി, സാക്ഷി, പറങ്കിമല, അജ്‌ഞ്ഞതയുടെ താഴ്‌വര, ചുമർചിത്രങ്ങൾ, മഴയുടെ ജ്വാലകൾ, രണ്ടാം പിറവി, മഴനിഴൽപ്രദേശം, പ്രളയത്തിനുശേഷം, കൊളോസസ്‌ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ.

ഭാര്യഃ അമ്മിണി. മക്കൾഃ രാധ, രാജൻ, ഋഷി.

വിലാസംഃ

ജി.വി.കാക്കനാടൻ

അർച്ചന

ഇരവിപുരം

കൊല്ലം-691 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited