Nov 13 08:15:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സിവിക്‌ ചന്ദ്രൻ

സിവിക്‌ ചന്ദ്രൻ

തൃശ്ശൂരിൽ മുരിക്കുങ്ങൽ എന്ന ഗ്രാമത്തിൽ ബാല്യവും കൗമാരവും. 1968 ൽ വയനാട്ടിലും 69-70 ൽ ഏറനാട്ടിലും അധ്യാപകൻ. 1971 മുതൽ 81 വരെ വയനാട്ടിൽ അധ്യാപകൻ. ഈ സമയത്ത്‌ കുരിശുയുദ്ധം തുടങ്ങുന്നവർ, താമ്രപത്രങ്ങൾ (അക്ഷൗഹിണി) എന്നീ നാടകങ്ങൾക്ക്‌ സംഗിതനാടക അക്കാദമിനാടകോത്സവത്തിലും വിക്രമൻ നായർ നാടകോത്സവത്തിലും പുരസ്‌ക്കാരങ്ങൾ. കണ്ടുകെട്ടപ്പെട്ട ‘യെനാൻ’ മാസികയുടെ പത്രാധിപസമിതിയംഗം. അടിയന്തിരാവസ്‌ഥക്കാലത്ത്‌ കക്കയം കോൺസൻട്രേഷൻ ക്യാമ്പിലും കണ്ണൂർ സെൻട്രൽ ജയിലിലും രാഷ്‌ട്രീയത്തടവുകാരൻ. ജയിലിൽ നിന്ന്‌ മോചിതനായ ശേഷം ജനകീയ സാംസ്‌ക്കാരികവേദിക്ക്‌ നേതൃത്വം നല്‌കി. ജനകീയ സാംസ്‌കാരികവേദിയുടെ സെക്രട്ടറിയും മുഖ പ്രസിദ്ധീകരണമായ ‘പ്രേരണ’യുടെ പത്രാധിപരുമായിതരുന്നു. മലയാളത്തിലെ ആദ്യത്തെ തെരുവുനാടകങ്ങളെഴുതി.

81 മുതൽ 91 വരെ വിധ്വംസകമായ സാംസ്‌ക്കാരിക പ്രവർത്തനത്തിന്റെ പേരിൽ സസ്‌പെൻഷനിൽ. വിവിധ കോടതികളിൽ രാജ്യദ്രോഹമാരോപിച്ച്‌ കേസുകൾ. ഒടുവിൽ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതിന്നിടെ ‘വാക്ക്‌’ മാസികയും ‘പാഠഭേദം’ ദ്വൈവാരികയും. 91 മുതൽ വീണ്ടും അധ്യാപകൻ. ‘നിങ്ങളാരെ കമ്യൂണിസ്‌റ്റാക്കി’ എന്ന പ്രതിനാടകത്തെ തുടർന്നുളള വിവാദവും കേസും സുപ്രീംകോടതിയിൽ തുടരുന്നു. ഇപ്പോൾ കൊണ്ടോട്ടിക്കടുത്ത്‌ പെരുവളളൂർ ഗവ.ഃ ഹൈസ്‌ക്കൂളിൽ അധ്യാപകൻ. താമസം കോഴിക്കോട്‌ പുതിയങ്ങാടിയിൽ. മാധ്യമം ദിനപത്രത്തിൽ കോളം ചെയ്‌തിരുന്നു. ഇപ്പോൾ ഇന്ത്യാടുഡേവാരികയിൽ കോളിമസ്‌റ്റ്‌.

പുസ്‌തകങ്ങൾ ഃ തടവറക്കവിതകൾ, വെളിച്ചത്തെക്കുറിച്ചൊരു ഗീതം, ഗൃഹപ്രവേശം (കവിതകൾ), ആന്റിനയിൽ കാറ്റുപിടിക്കുമ്പോൾ, കരിങ്കണ്ണാ നോക്കണ്ട (ഇടപെടലുകൾ), ഗാമയുടെ പൈതൃകം (സമാഹാരം), നിങ്ങളാരെ കമ്യൂണിസ്‌റ്റാക്കി (പ്രതിനാടകം), എഴുപതുകളിൽ സംഭവിച്ചത്‌ (നാടകം - അച്ചടിയിൽ), ഇടതു പക്ഷ സുഹൃത്തിന്‌ (ലേഖനങ്ങൾ - അച്ചടിയിൽ).

ഭാര്യ ഃ പി. ശ്രീദേവി. മക്കൾ ഃ കബനിയും ഹരിതയും

വിലാസം

സിവിക്‌ ചന്ദ്രൻ

അഭയം

എടക്കാട്‌

കോഴിക്കോട്‌ - 5.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited