Sep 22 22:05:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എം. എസ്‌. മേനോൻ

ഡോ. എം. എസ്‌. മേനോൻ

1925 സെപ്‌റ്റംബർ 15-​‍ാം തീയതി ഗുരുവായൂർ പടിഞ്ഞാറെ നടയിൽ മനയത്തുവീട്ടിൽ ജനിച്ചു.

അച്‌ഛൻ ഃ പളളത്ത്‌ കിട്ടുണ്ണിമേനോൻ.

അമ്മ ഃ മനയത്തു വീട്ടിൽ കുഞ്ഞുക്കുട്ടിയമ്മ.

ഗുരുവായൂർ സംസ്‌കൃതസ്‌കൂളിലാണ്‌ ആദ്യ വിദ്യാഭ്യാസം. 1943-ൽ പാവറട്ടി സാഹിത്യദീപികാ സംസ്‌കൃതകോളേജിൽ നിന്ന്‌ സാഹിത്യശിരോമണി പാസ്സായി. അധ്യാപകനായി ജോലിനോക്കവേ ഹിന്ദി വിശാരദ്‌, ബി.ഒ. എൽ, പിന്നീട്‌ സംസ്‌കൃതം എം. എ, എം. എ. (മലയാളം) തുടങ്ങിയ ബിരുദങ്ങൾ നേടി. സംസ്‌കൃതവ്യാകരണത്തിലാണ്‌ പി.എച്ച്‌ഡി ബിരുദം.

ആദ്യം മുണ്ടൂരിലെ (പാലക്കാട്‌ ജില്ല) ഗോപാലകൃഷ്‌ണഗോഖലെ മെമ്മോറിയൽ സംസ്‌കൃതസ്‌കൂളിൽ പ്രഥമാധ്യാപകനായിരുന്നു. 1944-ൽ കൊടകരയിലെ നാഷനൽ ഹൈസ്‌കൂളിൽ സംസ്‌കൃതാധ്യാപകനായി. 1950-ൽ എറണാകുളം സെന്റ്‌ ആൽബർട്ട്‌സ്‌ കോളേജിൽ ട്യൂട്ടർ; 1951-ൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ സംസ്‌കൃതാധ്യാപകൻ. തുടർന്ന്‌ മദ്രാസ്‌ പ്രസിഡൻസി കോളേജിൽ അധ്യാപകനായി. പിന്നീട്‌ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌, എറണാകുളം മഹാരാജാസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ സംസ്‌കൃതവിഭാഗം പ്രൊഫസർ. 1977-ൽ കോഴിക്കോട്‌ സർവകലാശാലയിൽ സംസ്‌കൃതവിഭാഗം തലവനായി. 1985 സെപ്‌റ്റംബർ 30-ന്‌ വിരമിച്ചു.

കേരള, കോഴിക്കോട്‌, മദിരാശി സർവകലാശാലകളിൽ സംസ്‌കൃതം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ അംഗമായും അധ്യക്ഷനായും സേവനം. കോഴിക്കോട്‌ സർവകലാശാലയുടെ ഭാഷാഫാക്കൽറ്റി, അക്കാദമിക്‌ കൗൺസിൽ, സെനറ്റ്‌, അധ്യാപന നിയമനസമിതി, അന്താരാഷ്‌ട്ര സംസ്‌കൃതസമിതി ഇവയിൽ അംഗം.

തിരൂരിലെ തുഞ്ചൻസ്‌മാരക മാനേജിംഗ്‌ കമ്മിറ്റിയുടെ ചെയർമാൻ, വി.ടി. സാമാരക ട്രസ്‌റ്റ്‌ ചെയർമാൻ, പി. സി. വാസുദേവൻ ഇളയത്‌ സ്‌മാരക ട്രസ്‌റ്റ്‌ വൈസ്‌ചെയർമാൻ, ശ്രീശങ്കര സംസ്‌കൃത സർവകലാശാല ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാൻ, അക്കാദമിക്‌ കൗൺസിൽ മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചു. 1996 മുതൽ കേരളസർക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്‌ അധ്യക്ഷനായിരുന്നു. 1998 ആഗസ്‌റ്റ്‌ 25-ന്‌ അന്തരിച്ചു.

കവി-കവിത-സഹൃദയൻ എന്ന കൃതിക്ക്‌ കേരളസാഹിത്യ അക്കാദമിയുടെ സാഹിത്യനിരൂപണത്തിനുളള കുറ്റിപ്പുഴ പുരസ്‌കാരം, മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നല്‌കിയ സമഗ്ര സംഭാവനയ്‌ക്കുളള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം-1998, സംസ്‌കൃതപണ്‌ഡിതന്മാർക്കു നല്‌കുന്ന ദേവീപ്രസാദം പുരസ്‌കാരം (1997), വാസുദേവൻ ഇളയത്‌ സ്‌മാരക പുരസ്‌കാരം (1998) എന്നിവ ലഭിച്ചു.

കൃതികൾ ഃ കല ശാസ്‌ത്രീയയുഗത്തിൽ, വിമർശനത്തിന്റെ പ്രശ്‌നങ്ങൾ, സാഹിത്യാസ്വാദനം, ഹൃദയസംവാദം, അവലോകനം, ലോകമാന്യ ബാലഗംഗാധര തിലകൻ, കവി-കവിത-സഹൃദയൻ, സ്‌മൃതിമണ്‌ഡലം, ഗ്രന്ഥസമീക്ഷ. പൗരസ്‌ത്യ സാഹിത്യദർശനം, നിരൂപണം മലയാളത്തിൽ, കവിത കവിത്രയത്തിനു ശേഷം (സമ്പാദകൻ). ഭവഭൂതി, ദക്ഷിണേന്ത്യാചരിത്രം (വിവർത്തനം).

ഭാര്യ ഃ സി. ശാന്തകുമാരി.

മക്കൾ ഃ രാജഗോപാൽ, സുരേന്ദ്രനാഥ്‌, ജയരാമൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited