Nov 20 20:47:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ. ആർ. രാജരാജവർമ്മ

എ. ആർ. രാജരാജവർമ്മ

മലയാളിയുടെ ഭാഷാദർശനത്തിലും സാഹിത്യവിചാരത്തിലും ഗുരുപദവിയിലിരിക്കുന്ന കേരളപാണിനി എന്ന എ. ആർ. രാജരാജവർമ്മ കൊ. വ. 1038 കുംഭം 9ന്‌ (1863 ഫെബ്രുവരി 2-ന്‌) ചങ്ങനാശ്ശേരി ലക്ഷ്‌മിപുരം കൊട്ടാരത്തിൽ ജനിച്ചു. അമ്മ, കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മാതൃസഹോദരിപുത്രി ഭരണിതിരുനാൾ അംബാലികത്തമ്പുരാട്ടി. അച്‌ഛൻ, കിടങ്ങൂർ ഓണന്തുരുത്തി പാറ്റിയാൽ ഇല്ലത്ത്‌ വാസുദേവൻ നമ്പൂതിരി.

സംസ്‌കൃതത്തിന്റെ ചട്ടക്കൂടുവിട്ടു മലയാളത്തനിമ പ്രകടിപ്പിച്ചവയാണ്‌ കേരളപാണിനിയുടെ തർജമകൾ - സ്വപ്‌നവാസവദത്തം, മാളവികാഗ്നിമിത്രം, ചാരുദത്തൻ, ഭാഷാകുമാരസംഭംവം, മേഘദൂത്‌ തുടങ്ങിയവ. നളചരിതം ആട്ടക്കഥയുടെ വ്യാഖ്യാനമായ കാന്താരതാരകം, നളിനിയുടെ അവതാരിക, പ്രാസവാദത്തിലെ പ്രസ്‌താവങ്ങൾ എന്നിവ മലയാളസാഹിത്യചരിത്രത്തിൽ ഒരു യുഗസംക്രമ പുരുഷന്റെ പദവി അദ്ദേഹത്തിനു നേടിക്കൊടുത്തു. സംസ്‌കൃത രചനകളിൽ ആഗംലസാമ്രാജ്യം എന്ന മഹാകാവ്യം സംസ്‌കൃതസാഹിത്യത്തിൽതന്നെ സമുന്നതപദവി നേടുന്നു എന്നു പണ്ഡിതൻമാർ രേഖപ്പെടുത്തിക്കാണുന്നു. മലയവിലാസത്തിനു മലയാളത്തിലെ കാല്‌പനിക പ്രസ്‌ഥാനത്തിന്റെ ചരിത്രത്തിൽ സവിശേഷസ്‌ഥാനമുണ്ട്‌.

1093 മിഥുനം 4ന്‌ (1918 ജൂൺ 18-ന്‌) മാവേലിക്കര ശാരദാലയത്തിൽവച്ച്‌ 56-​‍ാം വയസ്സിൽ കേരളപാണിനി മരിച്ചു. മാവേലിക്കര സ്വാതിതിരുനാൾ മഹാപ്രഭാതമ്പുരാട്ടിയായിരുന്നു ഭാര്യ. മൂന്ന്‌ ആണും അഞ്ചു പെണ്ണുമായി എട്ടു മക്കൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited