Nov 20 14:00:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പോട്ടയിൽ എൻ. ജി. നായർ

പോട്ടയിൽ എൻ. ജി. നായർ

1921 - ൽ ഇടപ്പളളിയിൽ ജനിച്ചു.

മാതാവ്‌ ഃ പോട്ടയിൽ മാധവിഅമ്മ.

പിതാവ്‌ ഃ ടി. എൻ. നാരായണപിളള.

ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾതന്നെ സാഹിത്യരംഗത്ത്‌ പ്രവേശിച്ചു. ഒപ്പം സ്വാതന്ത്ര്യസമര പ്രസ്‌ഥാനത്തിലും. മദ്രാസ്‌, ബംഗാൾ, ബീഹാർ എന്നിവിടങ്ങളിൽ റെയിൽവെ ഗാർഡായി സേവനമനുഷ്‌ഠിച്ചു. അക്കാലത്ത്‌ ‘ഓറിയന്റ്‌ ’ (ഇംഗ്ലീഷ്‌) വാരികയിൽ ലേഖനങ്ങൾ എഴുതിയിരുന്നു. ജോലി രാജിവച്ച്‌ നാട്ടിൽ തിരിച്ചെത്തി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.

മാതൃഭൂമി, വഞ്ചിഭൂമി, ശ്രീമതി, ജയകേരളം, കലാകൗമുദി, ജനശക്‌തി എന്നീ വാരികകളിലും മഹിള, സാഹിത്യപരിഷത്ത്‌ തുടങ്ങിയ മാസികകളിലും കവിതകളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ചങ്ങമ്പുഴ ശയ്യാവലംബിയായിരിക്കുമ്പോൾ സഹായനിധി രൂപവത്‌കരിച്ചു. കവിയുടെ മരണാനന്തരം ചങ്ങമ്പുഴ അക്കാദമി സ്‌ഥാപിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്‌തു. അക്കാദമിയുടെ പ്രവർത്തനം മന്ദീഭവിച്ചപ്പോൾ ചങ്ങമ്പുഴ സ്‌മാരക ഗ്രന്ഥശാല സ്‌ഥാപിച്ചു. ഇപ്പോഴും അതിന്റെ പ്രസിഡന്റാണ്‌. കുറെക്കാലം ഇടപ്പളളി പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റായും കൊച്ചി കോർപ്പറേഷൻ കൗൺസിലറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1947 - 81 വരെ ‘ഫാക്‌ടി’ൽ പ്രവർത്തിച്ചു. അവിടെ ട്രേഡ്‌ യൂണിയന്റെ വൈസ്‌ പ്രസിഡന്റും ഖജാൻജിയുമായിരുന്നു. ഇപ്പോൾ ഇടപ്പളളി സഹകരണ ബാങ്ക്‌ പ്രസിഡന്റാണ്‌.

ബൾഗേറിയൻ കഥകൾ, ശത്രുക്കൾ (പരിഭാഷ), വിചാരരശ്‌മി, മാർക്‌സും മാർക്‌സിസവും, നമ്മുടെ ആത്‌മകഥ, ചങ്ങമ്പുഴയുടെ കാവ്യസുധ എന്നിവ കൃതികൾ.

ചങ്ങമ്പുഴയുടെ ഭാര്യാസഹോദരി മന്ദാരലക്ഷ്‌മിയാണ്‌ ഭാര്യ.

മക്കൾ ഃ ഗീത, ലത, രമ, ജയശ്രീ.

വിലാസം

പോക്കട്ടിൽ എൻ. ജി. നായർ

ഇളമക്കര

കൊച്ചി - 682026


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited