Nov 17 05:33:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.പി. മരയ്‌ക്കാർ

വി.പി. മരയ്‌ക്കാർ

1933 ആഗസ്‌റ്റ്‌ 11-​‍ാം തീയതി വെളളയ്‌ക്കൽ പരീതിന്റെയും ബ്ലായിപ്പറമ്പിൽ ഹവ്വ ഉമ്മയുടെയും മകനായി തൃക്കാക്കരയിൽ ജനിച്ചു. ചേരാനല്ലൂർ അൽ-ഫറൂക്കിയ ഹൈസ്‌കൂളിൽനിന്നും എസ്‌.എസ്‌.എൽ.സി. പാസ്സായശേഷം ഫാറൂക്ക്‌ കോളേജിൽ ഇന്റർമീഡിയറ്റ്‌ പൂർത്തിയാക്കി. തേവര എസ്‌.എച്ച്‌. കോളേജിൽനിന്നും ബി.എസ്‌സി. ബിരുദവും എറണാകുളം ഗവൺമെന്റ്‌ ലോ കോളേജിൽനിന്ന്‌ ബി.എൽ. ബിരുദവും നേടി.

1992-ൽ ജനീവയിൽ നടന്ന ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷൻ സമ്മേളനത്തിലേക്കുളള ഇന്ത്യൻ തൊഴിലാളി പ്രതിനിധി സംഘത്തിന്റെ നേതാവായിരുന്നു. അമേരിക്കയിൽ, ഒരു ഹജ്ജ്‌ യാത്ര, റഷ്യ, മംഗോളിയ, ജനീവ, സൂറിച്ച്‌, റോം, രാവണന്റെ രാജ്യത്ത്‌, ഇറാക്കിലൂടെ, ഒരു ജൻമൻ യാത്ര എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങളും, ഗ്ലാഡ്‌ റ്റു മീറ്റ്‌ യു എന്ന ചെറുകഥാ സമാഹരണവും ബോണസ്‌, തേനീച്ച (വിവർത്തനം), കോൺഗ്രസും തൊഴിലാളിപ്രസ്‌ഥാനവും, അദ്ധ്വാനിക്കുന്നവന്റെ ഇതിഹാസം എന്നീ പഠന ഗ്രന്‌ഥങ്ങളും രചിച്ചിട്ടുണ്ട്‌.

1997 ഒക്‌ടോബർ 23-ന്‌ അന്തരിച്ചു.

ഭാര്യഃ സൈനബാ ബീവി

മക്കൾഃ സുബൈർ, ഷെരീഫ്‌ മരയ്‌ക്കാർ, നദീറ മില്ലത്ത്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited