Mar 19 02:58:01 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊ. എസ്‌. ശിവദാസ്‌

 

By the same author


പ്രൊ. എസ്‌. ശിവദാസ്‌

ജനനം 1940 ഫെബ്രുവരി 19. 1962-1995ഃ കോട്ടയം സി.എം.എസ്‌ കോളജിൽ അദ്ധ്യാപകൻ. കേരള ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ കോട്ടയം ജില്ലയുടെ സ്‌ഥാപക സെക്രട്ടറി, യുറീക്ക, ശാസ്‌ത്രകേരളം, ബാലശാസ്ര്തം, എങ്ങനെ? എങ്ങനെ? എന്നിവയുടെ എഡിറ്റർ, പരിഷത്‌ പ്രസിദ്ധീകരണസമിതി ചെയർമാർ, വിശ്വവിജ്‌ഞ്ഞാനകോശം കൺസൾട്ടിങ്ങ്‌ എഡിറ്റർ, എം.ജി. യൂണിവേഴ്‌സിറ്റി രസതന്ത്രം പോസ്‌റ്റുഗ്രാഡുവേറ്റ്‌ ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോൾ ലേബർ ഇന്ത്യ പബ്ലിക്കേഷൻസിന്റെ ചീഫ്‌ എഡിറ്ററാണ്‌. ഡിസി ബുക്‌സ്‌, കറന്റ്‌ ബുക്‌സ്‌, കൈരളി ചിൽഡ്രൻസ്‌ ബുക്‌ ട്രസ്‌റ്റ്‌ എന്നീ സ്‌ഥാപനങ്ങളുടെ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളുടെ ഉപദേഷ്‌ടാവുമാണ്‌. കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി വിവിധ മാധ്യമങ്ങളിലൂടെ കുട്ടികളുമായി ഇടപഴകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. അറുപതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്‌. കഥകൾ, നാടകങ്ങൾ, നോവലുകൾ, ശാസ്‌ത്രലേഖനങ്ങൾ, പഠനപ്രവർത്തനങ്ങൾ തുടങ്ങി വിവിധ ശാഖകളിലുളളവയാണ്‌ രചനകൾ. പല കൃതികളും അനേകം എഡിഷനുകൾ അച്ചടിച്ചിട്ടുണ്ട്‌. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്‌തകം എന്ന ഗ്രന്ഥത്തിന്‌ കൈരളി ബുക്‌ ട്രസ്‌റ്റ്‌ അവാർഡ്‌. 1987 - അതേ ഗ്രന്ഥത്തിന്‌ കേരള സംസ്‌ഥാന ശാസ്‌ത്രസാങ്കേതിക പരിസ്‌ഥിതി കമ്മിറ്റിയുടെ ഒന്നാമത്തെ ബാലശാസ്‌ത്രസാഹിത്യ അവാർഡും ലഭിച്ചു. 1990-ൽ കുട്ടികൾക്കിടയിൽ നിരന്തരമായി ശാസ്‌ത്രപ്രചരണം നടത്തി അതിനുതകുന്ന അനേകം നൂതന രചനാരീ​‍്‌തികൾ യുറീക്കയിലൂടെ വികസിപ്പിച്ച്‌ മറ്റു ഭാഷകൾക്ക്‌ മാതൃകയായതിന്‌ ഭാരത സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ സയൻസ്‌ ടെക്‌നോളജി കമ്മ്യൂണിക്കേഷന്റെ ദേശീയ പുരസ്‌കാരം. മലയാളത്തിൽ ഈ പുരസ്‌കാരം മറ്റൊരു ബാലസാഹിത്യകാരനും ലഭിച്ചിട്ടില്ല. 1990-ൽ ഽ​‍്യൺഫശ്ഷ ​‍്വഥഅംഷ ​‍്വഞ്ഞഞ്ഞ​‍്രഽ ഇവയുടെ സംയുക്താഭിമുഖ്യത്തിൽ ഫ്രാൻസിൽ നടന്ന കുട്ടികളുടെ വായനാശീലം വളർത്താനുളള നൂതന മാർഗങ്ങളെപ്പറ്റിയുളള വർക്ക്‌ഷോപ്പിൽ ഇന്ത്യയിൽനിന്നുളള ഏക പ്രതിനിധിയായി പങ്കെടുത്തു. 1991ൽ ജർമനിയിലെ മ്യൂനിച്ചിലെ ഇന്റർനാഷണൽ യൂത്ത്‌ ലൈബ്രറിയിൽ ബാലസാഹിത്യത്തെപ്പറ്റി ഗവേഷണപഠനം നടത്താനുളള സ്‌കോളർഷിപ്പ്‌ ലഭിച്ചു. 1991ൽ ഇറ്റലിയിലെ ബൊളോണായിൽവച്ചു നടന്ന ലോകത്തിലെ ഏറ്റവും വലിയ ബാലസാഹിത്യ ഗ്രന്ഥങ്ങളുടെ പ്രദർശനത്തിൽ പങ്കെടുത്തു. 1994-ൽ കീയോ കീയോ എന്ന കൃതിക്ക്‌ ഭീമാ ബാലസാഹിത്യ അവാർഡ്‌. 1995-ൽ പഠിക്കാൻ പഠിക്കാം എന്ന ഗ്രന്‌ഥത്തിന്‌ കേരള സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വൈജ്‌ഞ്ഞാനികസാഹിത്യ അവാർഡ്‌. 1997-ൽ കീയോ കീയോയ്‌ക്ക്‌ ഽൺശഫൻഇഽ യുടെ ബാലസാഹിത്യ അവാർഡ്‌. 1997-ൽ സരിഗമപധനിസ എന്ന ഗ്രന്ഥത്തിന്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ബാലസാഹിത്യ അവാർഡ്‌. 1997-ൽ മ്യൂനിച്ചിലെ സുന്ദരികളും സുന്ദരൻമാരും എന്ന ഗ്രന്ഥത്തിന്‌ യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌. 1997-ൽ കഴിഞ്ഞ പത്തു വർഷങ്ങളായി, ഭീമാ ബാലസാഹിത്യ അവാർഡ്‌ വാങ്ങിയിട്ടുളളവരുടെ തുടർപ്രവർത്തനങ്ങൾ വിലയിരുത്തി ഏറ്റവും നല്ല പ്രവർത്തനം കാഴ്‌ചവെച്ച ബാലസാഹിത്യകാരനുളള ഭീമാ സ്വർണമെഡൽ.

ഭാര്യഃ സുമ. മക്കൾഃ ദീപു, അപു.

വിലാസംഃ

പ്രശാന്ത്‌,

അണ്ണാൻകുന്ന്‌,

കോട്ടയം 686 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited