Sep 24 00:05:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാർക്‌ ട്വെയ്‌ൻ

മാർക്‌ ട്വെയ്‌ൻ

യഥാർത്ഥപേര്‌ സാമുവൽ ക്ലമൻസ്‌. 1835 നവംബർ 30-ന്‌ ജനനം. അച്‌ഛൻഃ ജോൺ മാർഷൽ. അമ്മഃ ക്ലാര ക്ലമൻസ്‌.

1867-ലാണ്‌ മാർക്‌ ട്വെയ്‌ൻ തന്റെ ആദ്യഗ്രന്‌ഥം അച്ചടിച്ചത്‌. ‘ദ സെലിബ്രെയ്‌റ്റഡ്‌ ജംപിങ്ങ്‌ ഫ്രോഗ്‌ ഓഫ്‌ കാൽവറസ്‌കൗണ്ടി ആന്റ്‌ അദർ സ്‌കെച്ചസ്‌’. രണ്ടു വർഷങ്ങൾക്കുശേഷം ‘ഇന്നസെൻസ്‌ എബ്രോഡ്‌’ എന്ന യാത്രാവിവരണം പ്രസിദ്ധീകരിച്ചു. 1872-ൽ മറ്റൊരെഴുത്തുകാരനായ ചാൾസ്‌ ഡഡ്‌ലി വാർണറുമായി ചേർന്ന്‌ ‘ഗിൽഡഡ്‌ എയ്‌ജ്‌’ പുറത്തിറക്കി. യാത്രചെയ്യുന്നതിലും വിഭിന്നജനസമൂഹങ്ങളുമായി ഇടപഴകി അവരുടെ ജീവിതരീതികൾ മനസ്സിലാക്കുന്നതിലും അതീവതത്‌പരനായ മാർക്‌ ട്വെയ്‌ൻ ഒട്ടേറെ യാത്രാവിവരണഗ്രന്ഥങ്ങളും തുടർന്ന്‌ രചിച്ചു.

1876-ൽ ‘അഡ്‌വെൻചർസ്‌ ഓഫ്‌ ടോം സോയർ’, ‘അഡ്‌വെൻചർസ്‌ ഓഫ്‌ ഹക്ക്‌ൾബറിഫിൻ’ എന്നിവ പ്രസിദ്ധീകരിച്ചു. മാർക്‌ ട്വെയ്‌നിന്റെ ഏറ്റവും ഉൽകൃഷ്‌ടമായ രചനകളായി ആസ്വാദകരും നിരൂപകരും വിലയിരുത്തുന്നത്‌ ഈ രണ്ടു ഗ്രന്ഥങ്ങളാണ്‌.

1910 ഏപ്രിൽ 11-ന്‌ മാർക്‌ ട്വെയ്‌ൻ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited