എം.പി. വീരേന്ദ്രകുമാർ
1936 ജൂലൈ 22-ന് വയനാട്ടിലെ കല്‌പറ്റയിൽ ജനിച്ചു. പിതാവ്‌ഃ പ്രമുഖ പ്ലാന്ററും സോഷ്യലിസ്‌റ്റ് പാർട്ടിയുടെ സമുന്നതനേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ.പത്മപ്രഭാഗൗഡർ. മാതാവ്‌ഃ മരുദേവി അവ്വ. മാതൃഭൂമി പ്രിന്റിങ്ങ് ആൻഡ് പബ്ലിഷിങ്ങ് കമ്പനിയുടെ ചെയർമാനും മാനേജിങ്ങ് ഡയറക്‌ടറും. പ്രസംഗകൻ, ചിന്തകൻ, ഗ്രന്ഥകാരൻ, സാംസ്‌കാരിക നായകൻ, രാഷ്‌ട്രീയ നേതാവ്.
സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്‌മാവിലേക്കൊരു തീർത്ഥയാത്ര, പ്രതിഭയുടെ വേരുകൾ തേടി, ചങ്ങമ്പുഴ-വിധിയുടെ വേട്ടമൃഗം, അമസോണും കുറെ വ്യാകുലതകളും എന്നിവ കൃതികൾ.
മഹാകവി ജി. സ്‌മാരക അവാർഡും തൃശൂർ റോട്ടറി ക്ലബ് അവാർഡും (രാമന്റെ ദുഃഖം), ചില്ല സാഹിത്യട്രസ്‌റ്റ് പുരസ്‌കാരം, രാജീവ്‌ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ കണ്ടംപറ്റി സ്‌റ്റഡീസ് അവാർഡ്, നാലപ്പാടൻ പുരസ്‌കാരം (പ്രതിഭയുടെ വേരുകൾ തേടി), പുളിങ്കുന്ന് ആന്റണി ട്രസ്‌റ്റ് പുരസ്‌കാരം (ചങ്ങമ്പുഴഃ വിധിയുടെ വേട്ടമൃഗം), സി.എച്ച്. മുഹമ്മദുകോയ പുരസ്‌കാരം, ദുബായ് കൈരളി കേന്ദ്രത്തിന്റെ പുരസ്‌കാരം, പത്ര-സാംസ്‌കാരിക പ്രവർത്തനങ്ങളെ വിലയിരുത്തി ഭരത്‌സൂര്യ പ്രഥമ പുരസ്‌കാരം എന്നിവ ലഭിച്ചു. ലോകത്തിലെ എല്ലാ വൻകരകളിലും സഞ്ചരിച്ചിട്ടുണ്ട്.
ഭാര്യഃ ഉഷ. മക്കൾഃ ആഷ, നിഷ, ജയലക്ഷ്‌മി, ശ്രേയാംസ്‌കുമാർ.
വിലാസംഃ
പുളിയാർമല എസ്‌റ്റേറ്റ്,
കല്‌പറ്റ നോർത്ത് പി.ഒ.
വയനാട് - 673 122