Sep 20 19:38:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. കെ. ശ്രീധരൻ

പ്രൊഫ. കെ. ശ്രീധരൻ

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റും (1989-91) ‘യുറീക്ക’, ‘ശാസ്‌ത്രകേരളം’ എന്നീ മാസികകളുടെ എഡിറ്ററുമായിരുന്നു. കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌ (ദേവഗിരി) ഫിസിക്‌സ്‌ പ്രൊഫസ്സറായി 1998 ൽ റിട്ടയർ ചെയ്‌തു. ശാസ്‌ത്രകൗതുകം, എങ്ങനെ എങ്ങനെ എന്നീ വിജ്‌ഞ്ഞാനകോശങ്ങളടക്കം അറുപതോളം പുസ്തകങ്ങൾ എഡിറ്റ്‌ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

തീജ്വാലകൾക്കും ഹിമധൂളികൾക്കും ഇടയിൽ, വൈദ്യുതിയുടെ കഥ, ഇന്ത്യൻ ബഹിരാകാശചരിത്രം, സൗരയൂഥവും അതിനപ്പുറവും, സൗരകുടുംബം, സാക്ഷരതയും സാമൂഹ്യമാറ്റവും, വൈദ്യുതിയും വീട്ടമ്മയും, മനുഷ്യനും വൈദ്യുതിയും എന്നിവയാണ്‌ കൃതികൾ. ഇന്ത്യൻ ബഹിരാകാശചരിത്രം സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഏറ്റവും നല്ല വൈജ്‌ഞ്ഞാനികഗ്രന്ഥത്തിനുളള 1994ലെ അവാർഡ്‌ നേടി.

ഇപ്പോൾ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്ര നിർവാഹകസമിതിയംഗവും നാഷണൽ ബുക്‌ട്രസ്‌റ്റിന്റെ ഉപദേശക സമിതിയംഗവും. കൂടാതെ പ്ലാനിങ്ങ്‌ ബോർഡിന്റെ ജനകീയാസൂത്രണത്തിന്റെ കൺസൾട്ടന്റുമാണ്‌.

ഭാര്യഃ ജയന്തി. മൂന്നു മക്കൾ.

വിലാസംഃ

പുലരി

ചേവായൂർ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited