Sep 24 15:09:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അനന്തു

അനന്തു

യതാർത്ഥ പേര്‌ വി. കെ. ബാലചന്ദ്രൻ.

1929 നവംബർ 11 - ന്‌ അങ്ങാടിപ്പുറത്ത്‌ ജനിച്ചു.

അയ്യപ്പനെഴുത്തച്‌ഛൻ യു. പി. സ്‌കൂൾ രാമനാട്ടുകര, തരകൻ ഹൈസ്‌കൂൾ അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു.

1954 മുതൽ ‘ജയകേരള’ത്തിൽ തുടർച്ചയായി കഥകളും നാടകങ്ങളും ബാലസാഹിത്യവുമെഴുതിയിരുന്നു.

സ്‌റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എജ്യുക്കേഷനുവേണ്ടി ബാലസാഹിത്യ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. 1963-ൽ എൻ. ബി. എസ്‌. നടത്തിയ ബാലസാഹിത്യ രചനാമത്സരത്തിൽ സമ്മാനിതനായി. ഇരുപത്തിയഞ്ചു വർഷമായി ‘മാതൃഭൂമി’യുടെ പെരിന്തൽമണ്ണ പ്രതിനിധി. കേരള ക്ഷേത്രസംരക്ഷണസമിതിയുടെ സംസ്‌ഥാന വൈസ്‌ പ്രസിഡണ്ടാണ്‌. മേരിക്കുട്ടി, അമ്മേ ഒഴിവുകാലം വന്നു (ബാലനാടകം), ജാലവിദ്യ, ഭാരതപ്പുഴ, സുന്ദരിക്കുട്ടി, തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങൾ (ബാലസാഹിത്യം) എന്നിവ പ്രധാന കൃതികൾ.

പത്നി ഃ കെ. കുഞ്ഞിലക്ഷ്മി.

മക്കൾ ഃ സുജാത, മണികണ്‌ഠൻ, പരമേശ്വരനുണ്ണി, ചിത്ര, ഉഷ, സുധ, ഉമ, ബാലാജിശങ്കർ.

വിലാസം

മുതുവറാത്ര

അങ്ങാടിപ്പുറം പി. ഒ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited