Nov 16 14:47:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എയർ കമഡോർ (റിട്ട.) എസ്‌.നായർ

എയർ കമഡോർ (റിട്ട.) എസ്‌.നായർ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട്‌ ജനിച്ചു. ബി.എ. പാസ്സായി. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ വ്യോമസേനയിൽ ചേർന്നു. ഡിഫൻസ്‌ സർവീസസ്‌ സ്‌റ്റാഫ്‌ കോളജ്‌ ബിരുദവും ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഡിഫൻസ്‌ മാനേജ്‌മെന്റ്‌ ഉന്നതഡിപ്ലോമയും ലഭിച്ചു. സ്‌ക്വാഡ്രൻ, വിംങ്ങ്‌, ഗ്രൂപ്പ്‌, കമാൻഡ്‌, എയർ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ എന്നീ സംവിധാനങ്ങളിൽ ജോലി ചെയ്‌തു.

1965-ലെ ഇൻഡോ-പാക്‌യുദ്ധത്തിൽ ചീഫ്‌ ഒഫ്‌ എയർ സ്‌റ്റാഫിന്റെ പ്രശംസാപത്രവും 1971-ൽ വിശിഷ്‌ടസേവാമെഡലും ലഭിച്ചു. പ്രതിരോധവിഷയങ്ങളെക്കുറിച്ച്‌ ഇംഗ്ലീഷിലും മലയാളത്തിലും അനേകം ലേഖനങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ കൃഷിയും വിമുക്‌തഭടസംഘടനാപ്രവർത്തനങ്ങളുമായി കഴിയുന്നു.

കൃതികൾഃ കടൽ വിഴുങ്ങിയ ഖുക്‌റി, ഖേംകരണിലെ ചുവന്ന പരുന്ത്‌, ഡാക്കയുടെ പതനം, ഹിമാലയത്തിൽ വീണ ചോരത്തുളളികൾ, നാഗൻമാരുടെ നാട്ടിൽ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited