Sep 22 07:25:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. വി. വേണുഗോപൻ നായർ

എസ്‌. വി. വേണുഗോപൻ നായർ

1945 ഏപ്രിൽ 18-ന്‌ നെയ്യാറ്റിൻകര താലൂക്കിലെ കാരോടു ദേശത്ത്‌ ജനിച്ചു. അച്‌ഛൻ ഃ പി. സദാശിവൻ തമ്പി. അമ്മ ഃ ജെ. വി. വിശാലാക്ഷിയമ്മ.

കുളത്തൂർ (നെയ്യാറ്റിൻകര) ഹൈസ്‌കൂളിലും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ എം. എ., എം. ഫിൽ., പിഎച്ച്‌.ഡി ബിരുദങ്ങൾ നേടി. 1965 മുതൽ കോളജ്‌ അദ്ധ്യാപകൻ. നാഗർകോവിൽ സ്‌കോട്ട്‌ ക്രിസ്‌റ്റ്യൻ കോളജിലും മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ. എസ്‌. എസ്‌. കോളജിൽ മലയാളം പ്രൊഫസർ.

കൃതികൾ ഃ ആദിശേഷൻ, ഗർഭശ്രീമാൻ, മൃതിതാളം, രേഖയില്ലാത്ത ഒരാൾ, തിക്‌തം തീക്ഷ്‌ണം തിമിരം, ഭൂമിപുത്രന്റെ വഴി, ഒറ്റപ്പാലം, കഥകളതിസാദരം, എന്റെ പരദൈവങ്ങൾ (കഥാസമാഹാരങ്ങൾ), വാത്സല്യം സി. വി. യുടെ ആഖ്യായികകളിൽ (പഠനം), ജിംപ്രഭു, ആ ‘രേഖയില്ലാത്ത ഒരാൾ’ ഇടശ്ശേരി അവാർഡിനും (1984) ‘ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാർഡിനും (1990) അർഹമായി. ഡോ. കെ. എം. ജോർജ്‌ അവാർഡ്‌ ട്രസ്‌റ്റിന്റെ ഗവേഷണപുരസ്‌കാരവും (1995) ലഭിച്ചു. ഇപ്പോൾ കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗമാണ്‌.

ഭാര്യ ഃ വത്സല. മക്കൾ ഃ ശ്രീവത്സൻ, ഹരിഗോപൻ, നിശ.

വിലാസം

‘ശ്രീ’

ധനുവച്ചപുരം - 695503


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited